Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motor Vehicles Department

ച​ലാ​നു​ക​ൾ അ​ഞ്ചി​ൽ ക​വി​ഞ്ഞാ​ൽ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്   

തിരുവനന്തപുരം: ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ ത​വ​ണ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാം. കൂ​ടാ​തെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളെ കരിമ്പട്ടികയിൽ ഉ​ള്‍​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. 

പി​ഴ അ​ട​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി ച​ലാ​ന്‍ ല​ഭി​ച്ച് 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ട​യ്ക്ക​ണം. ഈ ​കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കി​ല്ല. പ​രാ​തി ഉ​ണ്ടെ​ങ്കി​ല്‍ ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ തെ​ളി​വ് സ​ഹി​തം അ​പ്പീ​ല്‍ ന​ല്‍​കാം.

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 'വാ​ഹ​ൻ', 'സാ​ര​ഥി' പോ​ര്‍​ട്ട​ലു​ക​ള്‍ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളും ഇ​ന്‍​ഷു​റ​ന്‍​സ്, പു​ക​പ​രി​ശോ​ധ​ന എ​ന്നി​വ​യും ത​ട​യും. വാ​ഹ​ന​നി​കു​തി മാ​ത്ര​മേ പി​ന്നീ​ട് അ​ട​യ്ക്കാ​ന്‍ സാ​ധി​ക്കൂ.

കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അം​ഗീ​ക​രി​ച്ച ഈ ​പു​തി​യ ഭേ​ദ​ഗ​തി​ക​ള്‍ നി​ല​വി​ല്‍ വ​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up