Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MotorVehicleInspector

സൈ​നി​ക ഡ്രൈ​വ​ർ​ക്ക് പി​ഴ​യി​ട്ടു: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യെ ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി

ദി​സ്പൂ​ർ: സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​ന് സൈ​നി​ക വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പി​ഴ ചു​മ​ത്തി​യ ആ​സാം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രെ ന​ട​പ​ടി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ സ​മീം സു​ൽ​ത്താ​ന​യെ​യാ​ണ് ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് ഡ്യൂ​ട്ടി​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യ​ത്. ജോ​ർ​ഹാ​ത് ജി​ല്ലാ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ ധ​ന​ഞ്ജോ​യ് സാ​യ്കി​യ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പി​ഴ ചു​മ​ത്തി​യ​തി​ന​ല്ല മ​റി​ച്ച് പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നോ​ട് പ​രു​ഷ​മാ​യും സ​ഭ്യ​ത​യി​ല്ലാ​തെ​യും സം​സാ​രി​ച്ച​തി​നാ​ണ് ന​ട​പ​ടി​യെ​ന്ന് ഡി​ടി​ഒ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ജോ​ർ​ഹാ​ത് ടൗ​ണി​ലെ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് ബ​സ് ടെ​ർ​മി​ന​ലി​ന് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ർ​ഹാ​ത് സൈ​നി​ക താ​വ​ള​ത്തി​ലെ ഡ്രൈ​വ​ർ മ​റ്റൊ​രു സൈ​നി​ക​നൊ​പ്പം ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​യി സൈ​ന്യ​ത്തി​ന്‍റെ ജി​പ്സി​യി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് എം​വി​ഐ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ച​ലാ​ൻ ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ വി​ഷ​യം ദേ​ശീ​യ​ത​ല​ത്തി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി.

ആ​ർ​മി ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ന്‍റെ പേ​രി​ലാ​ണ് പി​ഴ ഈ​ടാ​ക്കി​യ​തെ​ന്ന രീ​തി​യി​ൽ പ്ര​ചാ​ര​ണ​ങ്ങ​ളു​ണ്ടാ​യെ​ങ്കി​ലും ഡി​ടി​ഒ ഇ​ത് ത​ള്ളി. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്ക് പു​റ​ത്തും സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​മ​തി​യു​ണ്ടെ​ന്നും എ​ന്നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ഈ ​ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​നാ​ണ് ച​ലാ​ൻ ന​ൽ​കി​യ​ത്. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ഴി​കെ സൈ​നി​ക വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. എ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ സൈ​നി​ക​രോ​ട് ഇ​ട​പെ​ട്ട രീ​തി​യും ലൈ​സ​ൻ​സി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​വു​മാ​ണ് ത​ർ​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും ഡി​ടി​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ണ്ടാ​യ അ​സൗ​ക​ര്യ​ത്തി​ൽ ജോ​ർ​ഹാ​ത് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. സൈ​ന്യ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ക്കാ​നോ വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്താ​നോ ഉ​ദേ​ശി​ച്ചി​രു​ന്നി​ല്ലെ​ന്ന് ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി. ഡി​ടി​ഒ ന​ൽ​കി​യ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​താ​യും സം​യു​ക്ത യോ​ഗ​ത്തി​ൽ വി​ഷ​യം ച​ർ​ച്ച ചെ​യ്ത​താ​യും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​ക​രി​ച്ചു.

ന​വം​ബ​ർ 13-ന് ​ആ​സാ​മി​ലെ ഗോ​ല​ഘാ​ട്ട് ജി​ല്ല​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ 26 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ റോ​ഡ് സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സൈ​നി​ക വാ​ഹ​ന​വും ത​ട​ഞ്ഞു​നി​ർ​ത്തി പി​ഴ​യി​ട്ട​ത്.

Latest News

Corehub Up