Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mountain

ദുരിതപർവം തുടങ്ങുന്നു

ഭ​​​യ​​​പ്പെ​​​ട്ട​​​തു സം​​​ഭ​​​വി​​​ക്കു​​​ന്നു. വി​​​ല​​​ക്ക​​​യ​​​റ്റ​​​വും വ​​​ള​​​ർ​​​ച്ച​​​യി​​​ലെ മു​​​ര​​​ടി​​​പ്പും രാ​​​ജ്യ​​​ത്തെ ബു​​​ദ്ധി​​​മു​​​ട്ടി​​​ക്കു​​​ന്നു. ഒ​​​പ്പം, ലോ​​​ക​​​മെ​​​ങ്ങും വ​​​ള​​​ർ​​​ച്ച കു​​​റ​​​യു​​​ന്നു. ഇ​​​തോ​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യും കു​​​റ​​​യും. ഇ​​​വ​​​യ്ക്കു പു​​​റ​​​മേ എ​​​ൽ നി​​​നോ പ്ര​​​തി​​​ഭാ​​​സം കാ​​​ല​​​വ​​​ർ​​​ഷ മ​​​ഴ കു​​​റ​​​ച്ച് കാ​​​ർ​​​ഷി​​​കോ​​​ത്​​​പാ​​​ദ​​​നം കു​​​റ​​​യ്ക്കും എ​​​ന്ന ഭീ​​​ഷ​​​ണി​​​യുമുണ്ട്. എ​​​ല്ലാം ചേ​​​രു​​​മ്പോ​​​ൾ സാ​​​മ്പ​​​ത്തി​​​ക ദു​​​രി​​​ത​​​ത്തി​​​ലേ​​​ക്കാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ യാ​​​ത്ര.

ഇ​​തോ​​ടെ സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ​​യും വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ബ​​​ജ​​​റ്റു​​​ക​​​ളും ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ലു​​​ക​​​ളും പാ​​​ളും. തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രു​​​ടെ സ്വ​​​പ്ന​​​ങ്ങ​​​ൾ വെ​​​റു​​​തെ​​​യാ​​​കും.

ദു​​​രി​​​ത​​​യാ​​​ത്ര തു​​​ട​​​ങ്ങി

ദു​​​രി​​​ത​​​യാ​​​ത്ര​​​യു​​​ടെ പ്രാ​​​രം​​​ഭ​​​വാ​​​ർ​​​ത്ത​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്കു​​​ക:

  • ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല ഇ​​​ന്ന​​​ലെ വീ​​​പ്പ​​​യ്ക്ക് 125 ഡോ​​​ള​​​ർ ക​​​ട​​​ന്നു. യു​​​ദ്ധ​​​ത്തി​​​നു മു​​​ൻ​​​പു​​​ള്ള​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി​​​യി​​​ല​​​ധി​​​കം. പി​​​ന്നീ​​​ടു കു​​​റ​​​ഞ്ഞു.
  • യു​​​എ​​​സ് ഡോ​​​ള​​​റി​​​ന്‍റെ നി​​​ര​​​ക്ക് 95.29 രൂ​​പ വ​​​രെ എ​​​ത്തി. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് വ​​​ലി​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി രൂ​​​പ​​​യെ അ​​​ൽ​​​പം ഉ​​​യ​​​ർ​​​ത്തി.
  • മാ​​​ർ​​​ച്ചി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന വ​​​ള​​​ർ​​​ച്ച അ​​​ഞ്ചു മാ​​​സ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ഴ്ന്ന നി​​​ല​​​യാ​​​യ 4.1 ശ​​​ത​​​മാ​​​ന​​​മാ​​​യി.
  • മാ​​​ർ​​​ച്ചി​​​ലെ ചി​​​ല്ല​​​റവി​​​ല​​​ക്ക​​​യ​​​റ്റം 3.40 ഉം ​​​മൊ​​​ത്ത​​​വി​​​ല​​​ക്ക​​​യ​​​റ്റം 3.88 ശ​​​ത​​​മാ​​​ന​​​വും ആ​​​യി.
  • മാ​​​ർ​​​ച്ചി​​​ലെ ഉ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി ഏ​​​ഴു ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു.

കാ​​​ലാ​​​വ​​​സ്ഥ ഒ​​​ഴി​​​കെ​​​യു​​​ള്ള കു​​​ഴ​​​പ്പ​​​ങ്ങ​​​ളു​​​ടെ കാ​​​ര​​​ണം അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തി​​​ല്ല - പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധം. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും ചേ​​​ർ​​​ന്ന് ഇ​​​റാ​​​നെ​​​തി​​​രേ ന​​​ട​​​ത്തു​​​ന്ന യു​​​ദ്ധ​​​വും അ​​​തി​​​നു​​​ള്ള തി​​​രി​​​ച്ച​​​ടി​​​ക​​​ളും ചേ​​​ർ​​​ന്ന് ഒ​​​രു​​​ക്കി​​​യ ദു​​​രി​​​ത​​​പ​​​ർ​​​വം.

ഇ​​​നി​​​യും ബോം​​​ബിം​​​ഗോ?

ഇ​​​റാ​​​നി​​​ൽ ബോം​​​ബിം​​​ഗ് നി​​​ല​​​ച്ചി​​​ട്ടു മൂ​​​ന്നാ​​​ഴ്ച ക​​​ഴി​​​ഞ്ഞു. യു​​​ദ്ധം തു​​​ട​​​ങ്ങി​​​യി​​​ട്ട് ര​​​ണ്ടു മാ​​​സ​​​വും. യു​​​ദ്ധം തീ​​​ർ​​​ന്നി​​​ട്ടി​​​ല്ല. ഉ​​​ട​​​നെ​​​ങ്ങും അ​​​വ​​​സാ​​​നി​​​ക്കും എ​​​ന്ന സൂ​​​ച​​​ന​​​യു​​​മി​​​ല്ല.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നെ എ​​​ല്ലാ​​​വ​​​രും ആ​​​ശ്വാ​​​സ​​​ത്തോ​​​ടെ ക​​​ണ്ടു. ച​​​ർ​​​ച്ച​​​ക​​​ൾ വ​​​ഴി യു​​​ദ്ധ​​​ത്തി​​​ന് അ​​​വ​​​സാ​​​ന​​​മാ​​​കും എ​​​ന്നു ക​​​രു​​​തി. പ​​​ക്ഷേ കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​യി. ഇ​​​നി​​​യും ബോം​​​ബിം​​​ഗ് ആ​​​രം​​​ഭി​​​ക്കാം എ​​​ന്ന ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ന്നു ക​​​ഴി​​​ഞ്ഞു. ഇ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക തീ​​​രു​​​മാ​​​നം പ്ര​​​തീ​​​ക്ഷി​​​ക്കാം.

അ​​​ട​​​ഞ്ഞ ക​​​പ്പ​​​ൽ​​​ച്ചാ​​​ൽ

ബോം​​​ബിം​​​ഗ് ഉ​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ല്ലെ​​​ങ്കി​​​ലും ലോ​​​ക​​​ത്തി​​​നു​​മേ​​​ൽ ഉ​​​ള്ള സാ​​​മ്പ​​​ത്തി​​​ക മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണ്. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്ക് എ​​​ന്ന ക​​​പ്പ​​​ൽ​​​ച്ചാ​​​ലി​​​ൽകൂ​​​ടി എ​​​ണ്ണടാ​​​ങ്കു​​​ക​​​ളോ മ​​​റ്റു ച​​​ര​​​ക്കു​​​ക​​​പ്പ​​​ലു​​​ക​​​ളോ ക​​​ട​​​ത്തി​​​വി​​​ടു​​​ന്നി​​​ല്ല. ക​​​ട​​​ന്നു​​പോ​​​ക​​​ണ​​​മെ​​​ങ്കി​​​ൽ ഇ​​​റാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​ണം. ക​​​പ്പ​​​ലൊ​​​ന്നി​​​ന് 20 ല​​​ക്ഷം ഡോ​​​ള​​​ർ (19 കോ​​​ടി രൂ​​​പ) പി​​​ഴ​​​യും കെ​​​ട്ട​​​ണം.

ഹോ​​​ർ​​​മു​​​സ് വ​​​ഴി​​​യു​​​ള്ള ക​​​ട​​​ത്തു മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ലോ​​​ക​​​ത്തെ ക്രൂ​​​ഡ് ഓ​​​യി​​​ൽ ല​​​ഭ്യ​​​ത​​​യു​​​ടെ 20 ശ​​​ത​​​മാ​​​നം മു​​​ട​​​ങ്ങി. ഇ​​​ന്ത്യ​​​യു​​​ടെ ക്രൂ​​​ഡ് ഇ​​​റ​​​ക്കു​​​മ​​​തി​​​യി​​​ൽ 40 ശ​​​ത​​​മാ​​​ന​​​മാ​​​ണു കു​​​റ​​​ഞ്ഞ​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ക്രൂ​​​ഡ് വാ​​​ങ്ങി കു​​​റേ ഭാ​​​ഗം പ​​​രി​​​ഹ​​​രി​​​ച്ചു. എ​​​ങ്കി​​​ലും ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വു ശേ​​​ഷി​​​ക്കു​​​ന്നു. ദ്ര​​​വീ​​​കൃ​​​ത പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര്യ​​​വും അ​​​ങ്ങ​​​നെ​​ത​​​ന്നെ.

പാ​​​ച​​​ക​​​വാ​​​ത​​​കം, പെ​​​ട്രോ കെ​​​മി​​​ക്ക​​​ലു​​​ക​​​ൾ, അ​​​ലു​​​മി​​​നി​​​യം അ​​​ട​​​ക്കം വ്യാ​​​വ​​​സാ​​​യി​​​ക​​​ലോ​​​ഹ​​​ങ്ങ​​​ൾ, രാ​​​സ​​​വ​​​ള​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ വി​​​ല​​​ക​​​ളും ഉ​​​യ​​​ർ​​​ന്നു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​വ​​​യി​​​ൽ പ​​​ല​​​തി​​ന്‍റെ​​​യും വ​​​ലി​​​യ ഉ​​​ത്​​​പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ മാ​​​റി​​​യി​​​രു​​​ന്നു. ഹോ​​​ർ​​​മു​​​സ് പാ​​​ത മു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ അ​​​വ​​​യു​​​ടെ വ്യാ​​​പാ​​​രം നി​​​ല​​​ച്ചു.

തെ​​​റ്റി​​​പ്പോ​​​യ ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ൽ

യു​​​ദ്ധ​​​ത്തി​​​ൽ​​നി​​​ന്നു​​​ള്ള ഭീ​​​ഷ​​​ണി ലോ​​​കം ആ​​​ദ്യം ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​ലും വ​​​ലു​​​താ​​​യി​​​ട്ടു​​​ണ്ട്. ഒ​​​രു ഹ്ര​​​സ്വ​​​യു​​​ദ്ധ​​​മാ​​​ണ് മി​​​ക്ക​​​വ​​​രും പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. ട്രം​​​പ് പ​​​റ​​​ഞ്ഞ നാ​​​ല് അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഞ്ച് ആ​​​ഴ്ച എ​​​ന്ന സ​​​മ​​​യ​​​പ​​​രി​​​ധി പ​​​ല​​​രും വി​​​ശ്വ​​​സി​​​ച്ചു. ഹോ​​​ർ​​​മു​​​സ് അ​​​ട​​​ച്ചു ക​​​പ്പ​​​ൽ ഗ​​​താ​​​ഗ​​​തം മു​​​ട​​​ക്കു​​​ന്ന​​​ത് ആ​​​രും പ്ര​​​തീ​​​ക്ഷി​​​ച്ച കാ​​​ര്യ​​​മ​​​ല്ല. അ​​​തു​​​വ​​​ഴി ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ൾ സാ​​​ധി​​​ക്കാം എ​​​ന്ന് ഇ​​​റാ​​​ൻ ക​​​രു​​​തി. ഒ​​​ന്ന്: ക​​​പ്പ​​​ൽ​​​ച്ചാ​​​ൽ തു​​​റ​​​ക്കാ​​​ൻ​​വേ​​​ണ്ടി അ​​​മേ​​​രി​​​ക്ക ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് വ​​​ഴ​​​ങ്ങും. അ​​​പ്പോ​​​ൾ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി ഉ​​​പ​​​ക്ഷി​​​ക്കാ​​​തെ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാം. ര​​​ണ്ട്: ഹോ​​​ർ​​​മു​​​സി​​​ൽ ത​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തു​​വ​​​ഴി ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു​​​മേ​​​ൽ അ​​​ധീ​​​ശ​​​ത്വം ശാ​​​ശ്വ​​​ത​​​മാ​​​ക്കാം. ര​​​ണ്ടും ന​​​ട​​​ന്നി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യി​​​ല​​​ട​​​ക്കം ലോ​​​ക​​​മെ​​​ങ്ങും ഇ​​​ന്ധ​​​ന​​​വി​​​ല ദു​​​ഃസ​​​ഹ​​​മാ​​​യ നി​​​ല​​​യി​​​ലേ​​​ക്ക് ക​​​യ​​​റി. ഇ​​​ന്ധ​​​ന​​​വി​​​ല താ​​​ഴ്ത്താ​​​ൻ​​വേ​​​ണ്ടി വി​​​ട്ടു​​വീ​​​ഴ്ച​​​യ്ക്ക് ട്രം​​​പ് ത​​​യാ​​​റാ​​​യി​​​ല്ല. പ​​​ക​​​രം, ഇ​​​റാ​​​നു​​മേ​​​ലു​​​ള്ള നാ​​​വി​​​ക ഉ​​​പ​​​രോ​​​ധം നീ​​​ണ്ട കാ​​​ല​​​ത്തേ​​​ക്കു തു​​​ട​​​രും എ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ശ്ചാ​​​ത്യ​​​വി​​​ല​​​ക്ക് ലം​​​ഘി​​​ച്ചു കു​​​റേ​​​ക്കാ​​​ല​​​മാ​​​യി ഒ​​​ളി​​​ച്ചും ഒ​​​ളി​​​ക്കാ​​​തെ​​​യും ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​വ​​​ന്ന എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി ത​​​ട​​​ഞ്ഞ് ഇ​​​റാ​​​നെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി ശ്വാ​​​സം​​ മു​​​ട്ടി​​​ക്കും എ​​​ന്ന വാ​​​ശി​​​യി​​​ലാ​​​ണു ട്രം​​​പ്. അ​​​തു വ്യാ​​​മോ​​​ഹം എ​​​ന്ന് ഇ​​​റാ​​​ൻ പ​​​രി​​​ഹ​​​സി​​​ക്കു​​​ന്നു.

വ​​​ള​​​ർ​​​ച്ച ഇ​​​ടി​​​യു​​​മ്പോ​​​ൾ

ഹ്ര​​​സ്വ​​​യു​​​ദ്ധം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ഐ​​​എം​​​എ​​​ഫ് 2026ലെ ​​​ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച 3.1 ശ​​​ത​​​മാ​​​ന​​​മാ​​​കും എ​​​ന്ന പു​​​തി​​​യ നി​​​ഗ​​​മ​​​നം ഏ​​​പ്രി​​​ൽ ആ​​​ദ്യം ന​​​ട​​​ത്തി​​​യ​​​ത്. നേ​​​ര​​​ത്തേ 3.3 ശ​​​ത​​​മാ​​​ന​​​മെ​​ന്നാ​​​യി​​​രു​​​ന്നു നി​​​ഗ​​​മ​​​നം. പു​​​തി​​​യ നി​​​ഗ​​​മ​​​ന​​​ത്തി​​​ൽ ക്രൂ​​​ഡ് ഓ​​​യി​​​ലി​​​നു ശ​​​രാ​​​ശ​​​രി 82 ഡോ​​​ള​​​ർ ക​​​ണ​​​ക്കാ​​​ക്കി. പ​​​ക്ഷേ അ​​​ത് ഇ​​​തി​​​ന​​​കം പ​​​ഴ​​​ങ്ക​​​ഥ​​​യാ​​​യി.

ശ​​​രാ​​​ശ​​​രി ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 100 ഡോ​​​ള​​​റി​​​ലേ​​​ക്ക് ക​​​യ​​​റി​​​യാ​​​ൽ ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച 2.5 ശ​​​ത​​​മാ​​​ന​​​മാ​​​യി ഇ​​​ടി​​​യും എ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫ് നി​​​ഗ​​​മ​​​നം. വി​​​ല 110 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങി​​​യാ​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം മാ​​​ത്രം വ​​​ള​​​ർ​​​ച്ച​​​യേ ഫ​​​ണ്ട് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​ള്ളൂ.

ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച 2.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ലോ അ​​​തി​​​നു താ​​​ഴെ​​​യോ ആ​​​കു​​​ക എ​​​ന്ന​​​തി​​​ന​​​ർ​​​ഥം ലോ​​​ക​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളും സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തി​​​ലാ​​​കു​​​ക എ​​​ന്നാ​​​ണ്. ഇ​​​തി​​​ന​​​കം​​ത​​​ന്നെ യൂ​​​റോ​​​പ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളും റ​​​ഷ്യ​​​യും തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യും മാ​​​ന്ദ്യ​​​ത്തി​​​ന്‍റെ വ​​​ക്കി​​​ലാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലും ഇ​​​ന്ധ​​​ന വി​​​ല​​​ക്ക​​​യ​​​റ്റം സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യ്ക്കു ക്ഷ​​​തം വ​​​രു​​​ത്തു​​​മെ​​​ന്ന ഭീ​​​തി വ​​​ള​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

പ​​​ണി​​​യും വ​​​രു​​​മാ​​​ന​​​വും കു​​​റ​​​യും

ചി​​​ലയി​​​ട​​​ങ്ങ​​​ളി​​​ൽ മാ​​​ന്ദ്യം വ​​​രു​​​മ്പോ​​​ൾ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള ഉ​​ത്​​​പ​​​ന്ന​​​ങ്ങ​​​ൾ​​​ക്കും സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കും ആ​​​വ​​​ശ്യം കു​​​റ​​​യും. അ​​​താ​​​യ​​​ത് വാ​​​ണി​​​ജ്യം കു​​​റ​​​യും. ചൈ​​​ന​​​യും ജ​​​പ്പാ​​​നും ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യും​​പോ​​​ലു​​​ള്ള വ​​​ലി​​​യ ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​തു വ​​​ലി​​​യ ക്ഷീ​​​ണം വ​​​രു​​​ത്തും. ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി​​​യി​​​ൽ 22 ശ​​​ത​​​മാ​​​നം ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ സം​​​ഭാ​​​വ​​​ന​​​യാ​​​ണ്. ക​​​യ​​​റ്റു​​​മ​​​തി എ​​​ട്ടോ പ​​​ത്തോ ശ​​​ത​​​മാ​​​നം കു​​​റ​​​യു​​​മ്പോ​​​ൾ ജി​​​ഡി​​​പി​​​യി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​നം​​ വ​​​രെ കു​​​റ​​​വ് വ​​​രാം.

ജി​​​ഡി​​​പി കു​​​റ​​​യു​​​ന്ന​​​ത് ശ​​​ത​​​മാ​​​നക്ക​​​ണ​​​ക്കി​​​ലാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. പ​​​ക്ഷേ ആ ​​​കു​​​റ​​​വ് ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ​​​രു​​​ന്ന​​​ത് വ​​​രു​​​മാ​​​ന​​​വും തൊ​​​ഴി​​​ലും കു​​​റ​​​യു​​​ന്ന​​​തി​​​ലൂ​​​ടെ​​​യാ​​​ണ്. പ​​​ണി​​​യും വ​​​രു​​​മാ​​​ന​​​വും കു​​​റ​​​യു​​​മ്പോ​​​ൾ ജ​​​ന​​​ജീ​​​വി​​​തം ബു​​​ദ്ധി​​​മു​​​ട്ടാ​​​കും. അ​​​തു ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ ഗ​​​വ​​​ൺമെന്‍റ് ക്ഷേ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ പ​​​ണം ചെ​​​ല​​​വാ​​​ക്കേ​​​ണ്ടി​​വ​​​രും.

പ​​​ക്ഷേ ജി​​​ഡി​​​പി കു​​​റ​​​യു​​​മ്പോ​​​ൾ ഗ​​​വ​​​ണ്മെ​​​ന്‍റി​​ന്‍റെ വ​​​രു​​​മാ​​​ന​​​വും കു​​​റ​​​യും. ജി​​​ഡി​​​പി ത​​​ന്നാ​​​ണ്ടു വി​​​ല​​​യി​​​ൽ 10 ശ​​​ത​​​മാ​​​നം കൂ​​​ടു​​​മെ​​​ന്നും അ​​​തി​​​ന്‍റെ 11.5 ശ​​​ത​​​മാ​​​നം നി​​​കു​​​തി​​​യാ​​​യി കി​​​ട്ടു​​​മെ​​​ന്നു​​മാ​​​ണ് ബ​​​ജ​​​റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. വ​​​ള​​​ർ​​​ച്ച പ​​​ത്തി​​​ൽ​​നി​​​ന്ന് എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​യാ​​​ൽ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​വും ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി കു​​​റ​​​യും. ബ​​​ജ​​​റ്റ് ക​​​ണ​​​ക്ക് ഗ​​​ണ്യ​​​മാ​​​യി പാ​​​ളും. അ​​​പ്പോ​​​ൾ ക​​​മ്മി കൂ​​​ടും. കൂ​​​ടു​​​ത​​​ൽ ക​​​ടം എ​​​ടു​​​ക്കേ​​​ണ്ടിവ​​​രും. ധ​​​ന​​​കാ​​​ര്യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ൻ പ​​​റ്റാ​​​താ​​​കും. സ​​​ർ​​​ക്കാ​​​ർ ചെ​​​ല​​​വ് വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കേ​​​ണ്ടിവ​​​രും. പ്ര​​​ധാ​​​ന​​​മാ​​​യും മൂ​​​ല​​​ധ​​​ന​​​ച്ചെ​​ല​​​വാ​​​ണു കു​​​റ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക. ര​​​ണ്ടാ​​​യാ​​​ലും ഇ​​​പ്പോ​​​ഴ​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യും ഭാ​​​വി വ​​​ള​​​ർ​​​ച്ച​​​യും കു​​​റ​​​യും.

ക​​​മ്മി​​​ക്ക​​​ണ​​​ക്കു തെ​​​റ്റും

വി​​​ല​​​ക്ക​​​യ​​​റ്റം ഒ​​​ഴി​​​വാ​​​ക്കി ഏ​​​ഴു ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച ഇ​​​ക്കൊ​​​ല്ലം പ്ര​​​തീ​​​ക്ഷി​​​ച്ചാ​​​ണ് ബ​​​ജ​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ക്രൂ​​​ഡ് വി​​​ല ഉ​​​യ​​​ർ​​​ന്നു​​നി​​​ന്നാ​​​ൽ അ​​​ത് ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​ന് താ​​​ഴെ​​​യാ​​​കും. ക്രൂ​​​ഡ് വി​​​ല 100 ഡോ​​​ള​​​റി​​​നു താ​​​ഴെ നി​​​ന്ന സ​​​മ​​​യ​​​ത്തു​​ത​​​ന്നെ ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ചാ പ്ര​​​തീ​​​ക്ഷ ഗോ​​​ൾ​​​ഡ് മാ​​​ൻ സാ​​​ക്സ് 5.9 ഉം ​​​മൂ​​​ഡീ​​​സ് ആ​​​റും ശ​​​ത​​​മാ​​​ന​​​മാ​​​യി താ​​​ഴ്‌​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ 120 ഡോ​​​ള​​​ർ വി​​​ല​​​യി​​​ൽ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച വീ​​​ണ്ടും കു​​​റ​​​വാ​​​കാ​​​നാ​​​ണു സാ​​​ധ്യ​​​ത.

അ​​​മേ​​​രി​​​ക്ക ന​​​മ്മു​​​ടെ വ​​​ലി​​​യ ഫ്ര​​​ണ്ടാ​​​ണെ​​​ന്ന് അ​​​ധി​​​കാ​​​രി​​​ക​​​ൾ പ​​​റ​​​യു​​​ന്നു. ഇ​​​റാ​​​ൻ സ​​​ഹ​​​സ്രാ​​​ബ്‌​​ദ​​ങ്ങ​​​ളാ​​​യി മൈ​​​ത്രി​​യു​​​ള്ള രാ​​​ജ്യ​​​വും. (ആ​​​ര്യ​​​ന്മാ​​​ർ ഇ​​​റാ​​​നി​​​ലോ സ​​​മീ​​​പ​​​മേ​​​ഖ​​​ല​​​യി​​​ലോ​​നി​​​ന്ന് വ​​​ന്ന​​​വ​​​രാ​​​ണെ​​​ന്ന ശാ​​​സ്ത്ര നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളെ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ള്ളി​​​പ്പ​​​റ​​​യു​​​മ്പോ​​​ഴും അ​​​ടു​​​പ്പം നി​​​ഷേ​​​ധി​​​ക്കു​​​ന്നി​​​ല്ല). അ​​​ടു​​​പ്പ​​​ക്കാ​​​രു​​​ടെ ത​​​മ്മി​​​ല​​​ടി​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം ആ​​​ഘാ​​​തം ഏ​​​ൽ​​​ക്കു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാ​​​യി മാ​​​റു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യാ​​​ണ്. അ​​​തി​​​ൽ ര​​​ണ്ടു മി​​​ത്ര​​​ങ്ങ​​​ൾ​​​ക്കും ഒ​​​രു വി​​​ഷ​​​മ​​​വും ഇ​​​ല്ല. ന​​​മ്മു​​​ടെ മൈ​​​ത്രി​​​ക്ക് അ​​​ത്ര​​​യും വി​​​ല​​​യേ അ​​​വ​​​ർ ക​​​ണ​​​ക്കാ​​​ക്കു​​​ന്നു​​​ള്ളൂ എ​​​ന്നു വേ​​​ണ​​​മെ​​​ങ്കി​​​ലും ക​​​രു​​​താം.

Latest News

Corehub Up