Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MovieDialoguePoster

പ​രാ​തി​യി​ൽ വ്യ​ക്ത​ത വേ​ണം! സി​നി​മാ ഡ​യ​ലോ​ഗ് പോ​സ്റ്റ​റുമാ​യി വി​ജി​ല​ൻ​സ്

തൃ​​​ശൂ​​​ർ: ‘അ​​​ഴി​​​മ​​​തി ക​​​ണ്ടാ​​​ൽ മി​​​ണ്ടാ​​​തി​​​രി​​​ക്ക​​​രു​​​ത്... പ​​​റ​​​യു​​​ന്ന​​​തു സം​​​സ്ഥാ​​​ന​​​ത്ത് അ​​​ഴി​​​മ​​​തി ത​​​ട​​​യാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട വി​​​ജി​​​ല​​​ൻ​​​സാ​​​ണ്. എ​​​ന്നു​​​വ​​​ച്ച് വാ​​​യി​​​ൽ​​​ തോ​​​ന്നി​​​യ​​​പോ​​​ലെ അ​​​ഴി​​​മ​​​തി​​​യാ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ നാ​​​ല​​​യ​​​ല​​​ത്തേ​​​ക്കു വ​​​ന്നേ​​​ക്ക​​​രു​​​ത്’- ഇ​​​ങ്ങ​​​നെ​​​യ​​​വ​​​ർ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും പ​​​രാ​​​തി അ​​​റി​​​യി​​​ക്കു​​​ന്പോ​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ൻ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ പോ​​​സ്റ്റ​​​റു​​​ക​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ളി​​​വാ​​​ക്കു​​​ന്ന​​​ത് അ​​​ത്ത​​​ര​​​മൊ​​​രു മു​​​ന്ന​​​റി​​​യി​​​പ്പാ​​​ണ്. അ​​​ഴി​​​മ​​​തി ന​​​ട​​​ത്തു​​​ന്ന​​​വ​​​ർ നാ​​​ടി​​​ന് അ​​​പ​​​മാ​​​ന​​​വും ത​​​ല​​​വേ​​​ദ​​​ന​​​യു​​​മാ​​​ണ്, പ​​​രാ​​​തി അ​​​റി​​​യി​​​ക്കു​​​ന്ന​​​വ​​​രും അ​​​ങ്ങ​​​നെ​​​യാ​​​ക​​​രു​​​തേ​​​യെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ സാ​​​രം.

സി​​​നി​​​മ​​​ക​​​ളി​​​ലെ രം​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ന്മാരു​​​ടെ ഡ​​​യ​​​ലോ​​​ഗു​​​ക​​​ളു​​​മെ​​​ല്ലാം ക​​​ട​​​മെ​​​ടു​​​ത്തു​​​ള്ള ര​​​സ​​​ക​​​ര​​​മാ​​​യ പോ​​​സ്റ്റ​​​ർ ആ​​​വി​​​ഷ്കാ​​​ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ഴി​​​മ​​​തി​​​പ​​​രാ​​​തി​​​ക​​​ളി​​​ലെ വ്യ​​​ക്ത​​​ത​​​ക്കു​​​റ​​​വും പ​​​രാ​​​തി​​​ക്കാ​​​ർ​​​ക്കു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വി​​​ജി​​​ല​​​ൻ​​​സ് അ​​​റി​​​യി​​​ച്ച​​​ത്. ഉ​​​ള്ള​​​ട​​​ക്കം സി​​​നി​​​മ​​​യി​​​ൽ ഭ്രാ​​​ന്തി​​​നെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഡോ​​​ക്ട​​​റോ​​​ടു “സാ​​​റേ... ഞാ​​​നൊ​​​രു കു​​​തി​​​ര​​​യെ വി​​​ഴു​​​ങ്ങി” എ‌ന്നു പ​​​റ​​​യു​​​ന്ന രം​​​ഗ​​​ത്തി​​​ന്‍റെ എ​​​ഐ പോ​​​സ്റ്റ​​​റി​​​ലൂ​​​ടെ, അ​​​ഴി​​​മ​​​തി സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ മാ​​​ത്രം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ന്നു.

“എ​​​നി​​​ക്കു പ​​​റ​​​യാ​​​നു​​​ള്ള​​​ത് അ​​​തീ​​​വ ര​​​ഹ​​​സ്യ​​​മാ​​​ണ്. പ​​ക്ഷേ, അ​​​തി​​​പ്പോ​​​ൾ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല”-എ​​​ന്നി​​​ങ്ങ​​​നെ വ്യ​​​ക്ത​​​ത​​​യി​​​ല്ലാ​​​തെ പ​​​രാ​​​തി​​​ പ​​​റ​​​യു​​​ന്ന​​​വ​​​ർ ഉ​​​ണ്ടെ​​​ന്ന് മ​​​റ്റൊ​​​രു സി​​​നി​​​മാ ഡ​​​യ​​​ലോ​​​ഗ് പോ​​​സ്റ്റ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

‘റാം​​​ജി റാ​​​വു സ്പീ​​​ക്കിം​​​ഗ്’സി​​​നി​​​മ​​​യി​​​ലെ ന​​​ട​​​ൻ ഇ​​​ന്ന​​​സെ​​​ന്‍റി​​​ന്‍റെ ഫോ​​​ണ്‍ സം​​​ഭാ​​​ഷ​​​ണം ക​​​ട​​​മെ​​​ടു​​​ത്ത് “ഞാ​​​ൻ പ​​​രാ​​​തി ഒ​​​രു ത​​​വ​​​ണ അ​​​യ​​​ച്ചു, വേ​​​ണ​​​മെ​​​ങ്കി​​​ൽ മ​​​ണി​​​ക്കൂ​​​ർ ഇ​​​ട​​​വെ​​​ട്ട് ഒ​​​രോ​​​ന്നു​​​വ​​​ച്ച് അ​​​യ​​​യ്ക്കാ​​​മെ​​​ന്ന” പോ​​​സ്റ്റ​​​റി​​​ലൂ​​​ടെ, ഒ​​​രു പ​​​രാ​​​തി പ​​​ല​​​ത​​​വ​​​ണ അ​​​യ​​യ്​​​ക്കേ​​​ണ്ടെ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു.

ബി​​​വ​​​റേ​​​ജ​​​സി​​​ൽ സ്റ്റോ​​​ക്കി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് ക്വാ​​​ർ​​​ട്ട​​​ർ​​​ മാ​​​ത്രം ന​​​ല്കി വ​​​ൻ അ​​​ഴി​​​മ​​​തി​​​യാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ദ്യ​​​ല​​​ഹ​​​രി​​​യി​​​ൽ വി​​​ളി​​​ക്കു​​​ന്ന​​​വ​​​രെ​​​യും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വൈ​​​രാ​​​ഗ്യ​​​ങ്ങ​​​ൾ തീ​​​ർ​​​ക്കാ​​​ൻ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​വ​​​രെയും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​ക്കു​​​റി​​​ച്ചു​​​ള്ള ഊ​​​ഹാ​​​പോ​​​ഹ​​​ങ്ങ​​​ൾ പ​​​രാ​​​തി​​​യാ​​​യി ന​​​ല്കു​​​ന്ന​​​വ​​​രെ​​​യും പോ​​​സ്റ്റ​​​റി​​​ൽ ക​​​ളി​​​യാ​​​ക്കി​​​ക്കൊ​​​ണ്ടു​​​ത​​​ന്നെ ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കു​​​ക​​​യാ​​​ണ്.

പ​​​രാ​​​തി​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ പോ​​​രാ​​​യ്മ​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള പോ​​​സ്റ്റ​​​റു​​​ക​​​ൾ ക​​​ണ്ടാ​​​ല​​​റി​​​യാം, പൊ​​​ള്ള​​​യാ​​​യ പ​​​രാ​​​തി​​​ക​​​ൾ വി​​​ജി​​​ല​​​ൻ​​​സി​​​നു​​​ണ്ടാ​​​ക്കു​​​ന്ന ത​​​ല​​​വേ​​​ദ​​​ന എ​​​ത്ര​​​യെ​​​ന്ന്.

Latest News

Corehub Up