Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuhammadRiaz

നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​രം മ​റ​ച്ച​തി​ന് മു​ഹ​മ്മ​ദ് റി​യാ​സും ഭാര്യ വീണയും കോടതിയിൽ നേരിട്ട് ഹാജരാകണം

തി​രു​വ​ന​ന്ത​പു​രം: നാ​മ നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു വ​ച്ച​തി​ന് ബേ​പ്പൂ​ര്‍ എം​എ​ല്‍​എ​യും മു​ന്‍ മ​ന്ത്രി​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സും ഭാ​ര്യ​യും മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണാ തൈ​ക്ക​ണ്ടി എ​ന്നി​വ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വീ​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി. ജി​ല്ലാ പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ന്‍​സ് ജ​ഡ്ജി എ. ​ന​സീ​റയാണ് ഇതുസംബന്ധിച്ച ഉ​ത്ത​ര​വി​ട്ടത്.

മു​ഹ​മ്മ​ദ് റി​യാ​സ് ബേ​പ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം ന​ല്‍​കി​യ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച​ത്. ഭാ​ര്യ​യ്ക്ക് ഏ​തെ​ങ്കി​ലും ക​മ്പ​നി​യു​മാ​യി ക​രാ​റോ മ​റ്റു ബി​സി​ന​സ് ബ​ന്ധ​ങ്ങ​ളോ ഉ​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, വീ​ണ​യ്ക്ക് ല​ഭി​ച്ച വ​രു​മാ​ന​ത്തി​ല്‍ സി​എം​ആ​ര്‍​എ​ല്ലി​ല്‍ നി​ന്ന് വാ​ങ്ങി​യ​തും വീ​ണ നി​കു​തി ഒ​ടു​ക്കി​യ​തു​മാ​യ 01.72 കോ​ടി രൂ​പ​യു​ടെ ക​ണ​ക്ക് കാ​ണി​ച്ചി​രു​ന്നി​ല്ല.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യി​ല്‍ വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​ച്ച പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​നെ​തി​രെ ക്രി​മി​ന​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നെ​യ്യാ​റ്റി​ൻ​ക​ര നാ​ഗ​രാ​ജ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും മ​ജി​സ്‌​ട്രേ​റ്റ് കേ​സ് എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

ഇ​തി​നെ​തി​രെ നാ​ഗ​രാ​ജ് ജി​ല്ലാ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി മു​ഹ​മ്മ​ദ് റി​യാ​സി​നും വീ​ണ​യ്ക്കും നോ​ട്ടീ​സ് അ​യ​ക്കാ​നും അ​വ​രു​ടെ ഭാ​ഗം നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്കാ​നും നി​ര്‍​ദേ​ശി​ച്ച​ത്.

Latest News

Corehub Up