Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukkadav

മ​ര​ത്തി​ൽ ച​ങ്ങ​ല​യ്ക്കി​ട്ട മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ൽ ട്വി​സ്റ്റ്‌

പു​​​​​ന​​​​​ലൂ​​​​​ർ: മു​​​​​ക്ക​​​​​ട​​​​​വ് ആ​​​​​ളു​​​​​കേ​​​​​റ​​​​​മ​​​​​ല​​​​​യി​​​​​ൽ ആ​​​​​റു​​​​​മാ​​​​​സം മു​​​​​മ്പ് ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ മൃ​​​​​ത​​​​​ദേ​​​​​ഹം മ​​​​​ര​​​​​ത്തി​​​​​ൽ ച​​​​​ങ്ങ​​​​​ല​​​​​യ്ക്കി​​​​​ട്ട നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ വ​​​​​ൻ ട്വി​​​​​സ്റ്റ്.

ഈ ​​​​​കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യെ​​​​​ന്നു സം​​​​​ശ​​​​​യി​​​​​ച്ച് ലു​​​​​ക്ക് ഔ​​​​​ട്ട് നോ​​​​​ട്ടീ​​​​​സ് ഇ​​​​​റ​​​​​ക്കി അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ളി​​​​​ന്‍റേ​​​​​താ​​​​​ണ് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മെ​​​​​ന്ന് പോ​​​​​ലീ​​​​​സ്. ആ​​​​​ല​​​​​പ്പു​​​​​ഴ താ​​​​​മ​​​​​ര​​​​​ക്കു​​​​​ളം ചേ​​​​​റ്റാ​​​​​രി​​​​​ക്ക​​​​​ൽ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​നു സ​​​​​മീ​​​​​പം വേ​​​​​ട​​​​​ര​​​​​പ്ലാ​​​​​വി​​​​​ൽ വീ​​​​​ട്ടി​​​​​ൽ കു​​​​​ട്ടി​​​​​യു​​​​​ടെ മ​​​​​ക​​​​​ൻ പാ​​​​​പ്പ​​​​​ർ എ​​​​​ന്ന അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ(46) മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​മാ​​​​​ണ് മു​​​​​ക്ക​​​​​ട​​​​​വി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

ഡി​​​​​എ​​​​​ൻ​​​​​എ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​യാ​​​​​ളെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്. എ​​​​​ന്നാ​​​​​ൽ ഇ​​​​​തു കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​മോ ആ​​​​​ത്മ​​​​​ഹ​​​​​ത്യ യോ എ​​​​​ന്ന് സ്ഥി​​​​​രീ​ക​​​​​രി​​​​​ക്കാ​​​​​ൻ പോ​​​​​ലീ​​​​​സി​​​​​നു ക​​​​​ഴി​​​​​ഞ്ഞി​​​​​ട്ടി​​​​​ല്ല. മ​​​​​രി​​​​​ച്ച​​​​​യാ​​​​​ളി​​​​​നെ തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും പോ​​​​​ലീ​​​​​സ് സൂ​​​​​ചി​​​​​പ്പി​​​​​ച്ചു. അ​​​​​തേസ​​​​​മ​​​​​യം കേ​​​​​സ് സം​​​​​ബ​​​​​ന്ധി​​​​​ച്ച അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വും ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ക​​​​​ണ്ടെ​​​​​ത്ത​​​​​ലും ദു​​​​​രൂ​​​​​ഹ​​​​​ത ഉ​​​​​യ​​​​​ർ​​​​​ത്തു​​​​​ന്നു.

പു​​​​​ന​​​​​ലൂ​​​​​ർ- പൊ​​​​​ൻ​​​​​കു​​​​​ന്നം സം​​​​​സ്ഥാ​​​​​ന ഹൈ​​​​​വേ​​​​​യി​​​​​ൽ മു​​​​​ക്ക​​​​​ട​​​​​വി​​​​​നു സ​​​​​മീ​​​​​പം ആ​​​​​ളു​​​​​കേ​​​​​റാ മ​​​​​ല​​​​​യി​​​​​ൽ റ​​​​​ബ​​​​​ർ തോ​​​​​ട്ട​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ സെ​​​​​പ്റ്റം​​​​​ബ​​​​​ർ 23നാ​​​​​ണ് മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​ട​​​​​തു കാ​​​​​ലി​​​​​ന് സ്വാ​​​​​ധീ​​​​​നം ഇ​​​​​ല്ലാ​​​​​ത്ത മ​​​​​ധ്യ​​​​​വ​​​​​യ​​​​​സ്ക​​​​​ന്‍റെ ഒ​​​​​രാ​​​​​ഴ്ച പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള മൃ​​​​​ത​​​​​ദേ​​​​​ഹം റ​​​​​ബ​​​​​ർ മ​​​​​ര​​​​​ത്തി​​​​​ൽ ച​​​​​ങ്ങ​​​​​ല​​​​​യി​​​​​ൽ ബ​​​​​ന്ധി​​​​​ച്ച് പൂ​​​​​ട്ടി​​​​​ട്ട നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​ളി​​​​​നെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​ത്ത നി​​​​​ല​​​​​യി​​​​​ൽ മു​​​​​ഖം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞി​​​​​രി​​​​​ന്നു.

ഒ​​​​​രാ​​​​​ഴ്ച പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഇ​​​​​ട​​​​​ത് നെ​​​​​ഞ്ചി​​​​​ൽ ആ​​​​​ഴ​​​​​ത്തി​​​​​ലു​​​​​ള്ള മു​​​​​റി​​​​​വും മു​​​​​ഖം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ശ​​​​​രീ​​​​​ര​​​​​ഭാ​​​​​ഗം ആ​​​​​സി​​​​​ഡ് ഒ​​​​​ഴി​​​​​ച്ചു ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യി ക​​​​​ത്തി​​​​​ക്ക​​​​​രി​​​​​ഞ്ഞ നി​​​​​ല​​​​​യി​​​​​ലു​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തെ​​​​​ളി​​​​​വു​​​​​ക​​​​​ളും മ​​​​​റ്റും ക​​​​​ണ​​​​​ക്കി​​​​​ലെ​​​​​ടു​​​​​ത്ത് ആ​​​​​സൂ​​​​​ത്രി​​​​​ത​​​​​മാ​​​​​യ കൊ​​​​​ല​​​​​പാ​​​​​ത​​​​​കം ആ​​​​​ണെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു പോ​​​​​ലീ​​​​​സ്. മ​​​​​രി​​​​​ച്ച​​​​​യാ​​​​​ളി​​​​​നെ തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്ന​​​​​തി​​​​​ന​​​​​ട​​​​​ക്കം പോ​​​​​ലീ​​​​​സ് പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ സം​​​​​ഘം ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഡി​​​​​എ​​​​​ൻ​​​​​എ സാ​​​​​മ്പി​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ച് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചു. കൂ​​​​​ടാ​​​​​തെ എ​​​​​ല്ലാ പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള മാ​​​​​ൻ മി​​​​​സിം​​​​​ഗ് കേ​​​​​സു​​​​​ക​​​​​ളും ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു.

അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി വെ​​​​​ട്ടി​​​​​ത്തി​​​​​ട്ട​​​​​യി​​​​​ലെ ഒ​​​​​രു പെ​​​​​ട്രോ​​​​​ൾ പ​​​​​മ്പി​​​​​ൽ നി​​​​​ന്നും ക​​​​​ന്നാ​​​​​സു​​​​​മാ​​​​​യി നി​​​​​ൽ​​​​​ക്കു​​​​​ന്ന അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ ദൃ​​​​​ശ്യം പോ​​​​​ലീ​​​​​സി​​​​​നു ല​​​​​ഭി​​​​​ച്ച​​​​​ത് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക​​​​​മാ​​​​​യി. പെ​​​​​ട്രോ​​​​​ൾ ശേ​​​​​ഖ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന ഒ​​​​​ഴി​​​​​ഞ്ഞ ഒ​​​​​രു വെ​​​​​ള്ള ക​​​​​ന്നാ​​​​​സ് മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തു നി​​​​​ന്നും പോ​​​​​ലീ​​​​​സ് അ​​​​​ന്ന് ക​​​​​ണ്ടെ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്നു. ഇ​​​​​താ​​​​​ണ് അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​നി​​​​​ലേ​​​​​ക്ക് അ​​​​​ന്വേ​​​​​ഷ​​​​​ണം നീ​​​​​ളാ​​​​​ൻ കാ​​​​​ര​​​​​ണം.

അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ൻ ഈ ​​​​​കേ​​​​​സി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​യാ​​​​​ൾ ആ​​​​​കാ​​​​​മെ​​​​​ന്ന നി​​​​​ഗ​​​​​മ​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​യാ​​​​​ളെ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ പോ​​​​​ലീ​​​​​സ് ലു​​​​​ക്ക് ഔ​​​​​ട്ട് നോ​​​​​ട്ടീ​​​​​സ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചി​​​​​രു​​​​​ന്നു. തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ ബ​​​​​ന്ധു​​​​​ക്ക​​​​​ളെ ക​​​​​ണ്ടെ​​​​​ത്തി ഡി​​​​​എ​​​​​ൻ​​​​​എ​​​​​ ശേ​​​​​ഖ​​​​​രി​​​​​ച്ച് പ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ത്തി. ഈ ​​​​​കേ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​യാ​​​​​കാ​​​​​മെ​​​​​ന്ന് ആ​​​​​ദ്യം മു​​​​​ത​​​​​ൽ ത​​​​​ന്നെ സം​​​​​ശ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​നാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത് എ​​​​​ന്നു​​​​​ള്ള വി​​​​​വ​​​​​രം ഫോ​​​​​റ​​​​​ൻ​​​​​സി​​​​​ക് റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

2025 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ൽ ചാ​​​​​രും​​​​​മൂ​​​​​ട് നി​​​​​ന്നും ടൈ​​​​​ൽ​​​​​സ് ജോ​​​​​ലി​​​​​ക്കാ​​​​​ര​​​​​നാ​​​​​യ അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​നെ കാ​​​​​ണാ​​​​​താ​​​​​യ​​​​​താ​​​​​യും മൃ​​​​​ത​​​​​ദേ​​​​​ഹം ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തി​​​​​ന് അ​​​​​ടു​​​​​ത്ത ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ന്‍റെ സാ​​​​​ന്നി​​​​​ധ്യം പു​​​​​ന​​​​​ലൂ​​​​​രി​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​താ​​​​​യും പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. സെ​​​​​പ്റ്റം​​​​​ബ​​​​​ർ 17ന് ​​​​​ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.18ന് ​​​​​ക​​​​​ന്നാ​​​​​സു​​​​​മാ​​​​​യി അ​​​​​നി​​​​​ക്കു​​​​​ട്ട​​​​​ൻ വെ​​​​​ട്ടി​​​​​ത്തി​​​​​ട്ട​​​​​യി​​​​​ലെ പ​​​​​മ്പി​​​​​ൽ നി​​​​​ൽ​​​​​ക്കു​​​​​ന്ന വി​​​​​വി​​​​​ധ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​യാ​​​​​ൾ പ്ര​​​​​തി​​​​​യാ​​​​​യി​​​​​രി​​​​​ക്കാ​​​​​മെ​​​​​ന്ന സം​​​​​ശ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ദ്യം മു​​​​​ത​​​​​ൽ പോ​​​​​ലീ​​​​​സി​​​​​ന്.

Latest News

Corehub Up