ബോവിക്കാനം: മുളിയാർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാറിന്റെയും ഷൂട്ടർ ബി. അബ്ദുൾ ഗഫൂറിന്റെയും നേതൃത്വത്തിൽ പ്രത്യേക ദൗത്യസംഘം നടത്തിയ തെരച്ചിലിലാണ് ആലൂർ, മൈക്കുഴി, ആലിനടുക്കം എന്നിവിടങ്ങളിലായി മൂന്നു പന്നികളെ കണ്ടെത്തി വെടിവച്ചത്. പഞ്ചായത്തിൽ കാട്ടുപന്നി ശല്യം വ്യാപകമായ സാഹചര്യത്തിലാണ് ദൗത്യസംഘത്തെ നിയോഗിച്ചത്.