മുല്ലശേരി: മുല്ലശേരി നല്ല ഇടയന്റെ ദേവാലയത്തിലെ ഇടവക ദിനാഘോഷവും, സെന്റ് വിൻസെന്റ് ഡി പോൾ സംഘടനയുടെ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഇടവകദിനവും ജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്തു. സ്റ്റെല്ല മേരീസ് കൺവൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തിൽ വികാരി ഫാ. റ്റിജോ ജോയ് മുള്ളക്കര അധ്യക്ഷനായി.
പ്രഫ.സി.രവീന്ദ്രനാഥ് എംഎൽഎ ഇടവക ഡയറക്ടറി പ്രകാശനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.കെ. പോൾസൺ ജൂബിലി ലോഗോ പ്രകാശനം ചെയ്തു. സിസ്റ്റർ മരിയ ജിനി ജൂബിലി പ്രവർത്തന രൂപരേഖ സമർപ്പണം നടത്തി. മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാൻസീസ്, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ഗ്രേസി ജേക്കബ്, സിസ്റ്റർ അനു സെബാസ്റ്റ്യൻ, കൺവീനർ ഷൈൻറാഫേൽ ചാഴൂർ, പ്രസിഡന്റ് ഫിന്റോ ഫ്രാൻസിസ്, ട്രസ്റ്റിമാരായ എം.ജി. ജോസഫ്, സോളമൻ പത്രോസ് എന്നിവർ സംസാരിച്ചു. വിവാഹ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.