Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munampam Land Dispute

മുനന്പം ഭൂമിതർക്കം: ഹൈക്കോടതി വിധിക്കെതിരേ ഹർജി

ന്യൂ​ഡ​ൽ​ഹി: ത​ർ​ക്ക​സ്ഥ​ല​മാ​യ മു​ന​ന്പ​ത്തെ ഭൂ​മി വ​ഖ​ഫ​ല്ലെ​ന്ന കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ലി​നെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ കേ​ര​ള വ​ഖ​ഫ് സം​ര​ക്ഷ​ണ വേ​ദി​യു​ടെ ഹ​ർ​ജി.

മു​ന​ന്പ​ത്ത് കു​ടി​യൊ​ഴി​ക്ക​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന 600 കു​ടും​ബ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ ശ​രി​വ​ച്ച വി​ധി​യെ​യാ​ണ് ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്.

മു​ന​ന്പം ഭൂ​മി​വി​ഷ​യം ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ധി​കാ​രപ​രി​ധി ലം​ഘി​ച്ചെ​ന്നും സ്പെ​ഷ​ൽ ലീ​വ് പെ​റ്റീ​ഷ​നി​ൽ ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഹൈ​ക്കോ​ട​തി​ക്കു മു​ന്പാ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു വി​ഷ​യം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യ​മി​ക്കാ​നു​ള്ള അ​ധി​കാ​രം ഉ​ണ്ടോ​യെ​ന്ന​ത് മാ​ത്ര​മാ​യി​രു​ന്നു​വെ​ന്ന് ഹ​ർ​ജി​ക്കാ​ർ വാ​ദി​ക്കു​ന്നു.

Latest News

Corehub Up