ന്യൂഡൽഹി: തർക്കസ്ഥലമായ മുനന്പത്തെ ഭൂമി വഖഫല്ലെന്ന കേരള ഹൈക്കോടതിയുടെ കണ്ടെത്തലിനെതിരേ സുപ്രീംകോടതിയിൽ കേരള വഖഫ് സംരക്ഷണ വേദിയുടെ ഹർജി.
മുനന്പത്ത് കുടിയൊഴിക്കൽ ഭീഷണി നേരിടുന്ന 600 കുടുംബങ്ങളുടെ അവകാശങ്ങൾ പരിശോധിക്കുന്നതിനായി അന്വേഷണ കമ്മീഷനെ നിയമിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ ശരിവച്ച വിധിയെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.
മുനന്പം ഭൂമിവിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കെ ഡിവിഷൻ ബെഞ്ച് അധികാരപരിധി ലംഘിച്ചെന്നും സ്പെഷൽ ലീവ് പെറ്റീഷനിൽ ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതിക്കു മുന്പാകെയുണ്ടായിരുന്ന ഒരേയൊരു വിഷയം സംസ്ഥാന സർക്കാരിനു ജുഡീഷൽ കമ്മീഷനെ നിയമിക്കാനുള്ള അധികാരം ഉണ്ടോയെന്നത് മാത്രമായിരുന്നുവെന്ന് ഹർജിക്കാർ വാദിക്കുന്നു.
Tags : Munampam land dispute Petition against High Court verdict Munampam