Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundakayam Bus Stand

Kottayam

മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​രം നീ​ക്കി

മു​ണ്ട​ക്ക​യം: ടൗ​ണി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന മാ​ലി​ന്യ​ക്കൂ​മ്പാ​രം പ​ഞ്ചാ​യ​ത്ത് നീ​ക്കം ചെ​യ്തു. സ്റ്റാ​ൻ​ഡി​നു​ള്ളി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​കി​ട​ന്നി​രു​ന്ന മാ​ലി​ന്യ​മാ​ണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ടി​പ്പ​ർ ലോ​റി​ക​ളി​ൽ മാ​റ്റി​യ​ത്.

പ്ര​ദേ​ശ​ത്ത് രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ളു​ക​ൾ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് അ​ധി​ക​വും ത​ള്ളി​യി​രു​ന്ന​ത്. ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞു​ക​ഴി​യു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യം എ​ത്തി​ച്ച് ഇ​വി​ടെ ത​ള്ളു​ക​യാ​യി​രു​ന്നു പ​തി​വ്.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന മാ​ലി​ന്യ​നി​ക്ഷേ​പം കാ​ര​ണം പ്ര​ദേ​ശ​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​രു​ന്നു. ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​ത്തു​ന്ന ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മീ​പ​ത്തെ ടാ​ക്സി സ്റ്റാ​ൻ​ഡി​ലും ദു​ർ​ഗ​ന്ധം മൂ​ലം നി​ൽ​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മാ​ലി​ന്യം നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​മ്മ മാ​ത്യു പ​റ​ഞ്ഞു.

Latest News

Corehub Up