Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundakayam Town

Kottayam

മു​ണ്ട​ക്ക​യം ടൗ​ണി​ലെ അ​പ​ക​ട​ക്കെ​ണി​യാ​യ ഓ​ട​ക​ൾ മൂ​ടി

മു​ണ്ട​ക്ക​യം: നി​ര​ന്ത​ര പ​രാ​തി​ക​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും ഒ​ടു​വി​ൽ മു​ണ്ട​ക്ക​യം ടൗ​ണി​ൽ അ​പ​ക​ട​ക്കെ​ണി​യാ​യി നി​ന്നി​രു​ന്ന ഓ​ട​ക​ൾ മൂ​ടി.

നാ​ലു മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് മു​ണ്ട​ക്ക​യം ടൗ​ണി​ൽ കൂ​ട്ടി​ക്ക​ൽ ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ട​ക​ൾ തു​റ​ന്ന​ത്. എ​ന്നാ​ൽ, കൂ​ട്ടി​ക്ക​ൽ റോ​ഡ് മു​റി​ച്ചു ക​ട​ന്നു​പോ​കു​ന്ന ഓ​ട​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്ത് പാ​റ​യ്ക്ക് സ​മാ​ന​മാ​യി മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ​തോ​ടെ ഇ​തി​ന്‍റെ ന​വീ​ക​ര​ണം സാ​ധ്യ​മാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വം മൂ​ലം നാ​ലു​മാ​സ​ത്തോ​ളം ഇ​ഴ​ഞ്ഞു നീ​ങ്ങു​ക​യാ​യി​രു​ന്നു.

ഈ ​വാ​ർ​ത്ത ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് അ​ടി​യ​ന്ത​ര​മാ​യി ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ഓ​ട​ക​ളു​ടെ ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്.

Latest News

Corehub Up