Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mundathikodu

മു​ണ്ട​ത്തി​ക്കോ​ട് ദു​ര​ന്തം:ഒ​ന്പ​തു മൃ​ത​ദേ​ഹ​ങ്ങ​ൾ കൈ​മാ​റി; 4 പേ​​​ർ കാ​​​ണാ​​​മ​​​റ​​​യ​​​ത്ത്

തൃ​​​ശൂ​​​ർ: തി​​​രു​​​വ​​​ന്പാ​​​ടി ദേ​​​വ​​​സ്വ​​​ത്തി​​​ന്‍റെ തൃ​​​ശൂ​​​ർ പൂ​​​രം വെ​​​ടി​​​ക്കെ​​​ട്ടു​​​സാ​​​മ​​​ഗ്രി​​​ക​​​ൾ ഒ​​​രു​​​ക്കു​​​ന്ന മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് നി​​​ർ​​​മാ​​​ണ​​​ശാ​​​ല​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഒ​​​ന്പ​​​തു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി. ഒ​​​രു മൃ​​​ത​​​ദേ​​​ഹം തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. നാ​​​ലു ​പേ​​​രെ അ​​​പ​​​ക​​​ട​​​ശേ​​​ഷം കാ​​​ണാ​​​താ​​​യെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

തൃ​​​ശൂ​​​ർ കോ​​​ട്ട​​​പ്പു​​​റം കാ​​​മ​​​ത്ത് ലെ​​​യ്നി​​​ലെ മ​​​ണി​​​ക​​​ണ്ഠ​​​ൻ (33), എ​​​ട​​​പ്പാ​​​ൾ സ്വ​​​ദേ​​​ശി മ​​​ണി​​​ക​​​ണ്ഠ​​​ൻ, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ കൊ​​​ള​​​ത്തൂ​​​ർ പൊ​​​റ്റ​​​മ്മ​​​ൽ വീ​​​ട്ടി​​​ൽ സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ൻ (50), എ​​​ട​​​പ്പാ​​​ൾ ത​​​ല​​​യ്ക്ക​​​ൽ ചോ​​​ങ്ങ​​​ല​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ തു​​​പ്ര​​​ന്‍റെ മ​​​ക​​​ൻ വി​​​ജ​​​യ​​​ൻ (53), തൃ​​​ശൂ​​​ർ ചേ​​​ർ​​​പ്പ് ചി​​​റ​​​യ്ക്ക​​​ൽ ഇ​​​ഞ്ച​​​മു​​​ടി പ​​​രേ​​​ത​​​നാ​​​യ ബാ​​​ല​​​ന്‍റെ ബി​​​ജീ​​​ഷ് (40) എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ മു​​​ന്പേ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി കൈ​​​മാ​​​റി.

പൊ​​​ള്ള​​​ലേ​​​റ്റ് അ​​​തീ​​​വ​​​ ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​ഞ്ഞ​​​ശേ​​​ഷം ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി​​​യ പാ​​​ല​​​ക്കാ​​​ട് പ​​​ട്ടാ​​​ന്പി മു​​​തു​​​ത​​​ല കൊ​​​ഴി​​​ക്കോ​​​ട്ടി​​​രി സ്വ​​​ദേ​​​ശി കൂ​​​ളി​​​ക്കു​​​ന്ന് വീ​​​ട്ടി​​​ൽ പ്ര​​​വീ​​​ണി​​​ന്‍റെ (45) മൃ​​​ത​​​ദേ​​​ഹം രാ​​​ത്രി​​​യോ​​​ടെ​​​യാ​​​ണു കൈ​​​മാ​​​റി​​​യ​​​ത്. 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ പൊ​​​ള്ള​​​ലേ​​​റ്റ പ്ര​​​വീ​​​ണ്‍ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ബേ​​​ണ്‍​സ് ഐ​​​സി​​​യു​​​വി​​​ലാ​​​യി​​​രു​​​ന്നു. വാ​​​സു​​​ദേ​​​വ​​​ൻ, സു​​​വി​​​ൻ, സു​​​ദ​​​ർ​​​ശ​​​ൻ എ​​​ന്നി​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 12 മ​​​ണി​​​യോ​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​​ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

തൃ​​​ശൂ​​​ർ തെ​​​ക്കും​​​ക​​​ര ചോ​​​ര​​​ത്ത് അ​​​യ്യ​​​പ്പ​​​ന്‍റെ മ​​​ക​​​ൻ സി.​​​എ. സു​​​രേ​​​ഷ് (50), തൃ​​​ശൂ​​​ർ കോ​​​ട്ട​​​പ്പു​​​റം ക​​​മ്മ​​​ത്ത് ലെ​​​യ്നി​​​ൽ അ​​​ര​​​ങ്ങ​​​ത്ത് ബാ​​​ബു​​​വി​​​ന്‍റെ മ​​​ക​​​ൻ അ​​​ഭി​​​ജി​​​ത്ത് (28), തൃ​​​ശൂ​​​ർ മ​​​ന​​​ക്കൊ​​​ടി കോ​​​ലാ​​​ട്ടു​​​പു​​​ര​​​യ്ക്ക​​​ൽ വി​​​ജ​​​യ​​​ന്‍റെ മ​​​ക​​​ൻ വി​​​ഷ്ണു (35), കോ​​​ട്ട​​​പ്പു​​​റം ചേ​​​ലാ​​​ട്ട് ലെ​​​യ്നി​​​ൽ പ​​​ള്ള​​​ത്ത് ക​​​രു​​​മാ​​​ലി​​​ൽ മോ​​​ഹന​​​ന്‍റെ മ​​​ക​​​ൻ ഗി​​​രീ​​​ഷ് (42) എ​​​ന്നി​​​വ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തി​​​രി​​​ച്ച​​​റി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ മൃ​​​ത​​​ദേ​​​ഹ​​​വും ക​​​ണ്ടെ​​​ത്തി​​​യ മ​​​റ്റു ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ ശേ​​​ഷ​​​മേ കൈ​​​മാ​​​റൂ.

മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ​​​ത്തി​​​ച്ച ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടേ​​​ത് ഉ​​​ണ്ടോ​​​യെ​​​ന്ന് അ​​​റി​​​യാ​​​നു​​​ള്ള പ്ര​​​ത്യേ​​​ക ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ബ​​​ന്ധു​​​ക്ക​​​ളു​​​ടെ ര​​​ക്ത​​​സാ​​​ന്പി​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഡി​​​എ​​​ൻ​​​എ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു സാ​​​ധാ​​​ര​​​ണ​​​യാ​​​യി ഒ​​​രാ​​​ഴ്ച​​​യി​​​ലേ​​​റെ സ​​​മ​​​യം എ​​​ടു​​​ക്കു​​​മെ​​​ങ്കി​​​ലും മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് അ​​​പ​​​ക​​​ടം സ​​​വി​​​ശേ​​​ഷ​​​ സാ​​​ഹ​​​ച​​​ര്യ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം ഫ​​​ലം പു​​​റ​​​ത്തു​​​വി​​​ടു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ ഉ​​​റ​​​പ്പ്. ഇ​​​തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളും ശ​​​രീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളും ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റും.

 

Latest News

Corehub Up