കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജ് വിദ്യാർഥി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ തിടുക്കത്തിൽ മൃതദേഹം മറവുചെയതതിന് പാനിഹട്ടി മുൻ മുനി സിപ്പൽ ചെയർമാൻ സോമനാഥ് ഡേയെ പൊലിസ് അറസ്റ്റ് ചെയ്തു.
ഒളിവിലായിരുന്ന സോമനാഥ് ഡേയെ ഇന്നലെ ബംഗളൂരൂവിന്റെ തെക്കൻ മേഖലയിൽനിന്നാണ് ബാരക്പൂർ പൊലിസ് പിടികൂടിയത്. പ്രതിയെ ട്രാൻസിറ്റ് വാറണ്ടോടെ ബംഗാളിലേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.