Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muralidharan I

Thrissur

പ്രി​യ മ​ന്ത്രീ.., ശ്ര​ദ്ധി​ക്കു​മ​ല്ലോ; ദേ​വ​സ്വം മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ ഇ​ന്നു ഗു​രു​വാ​യൂ​രി​ൽ

ഗു​രു​വാ​യൂ​ർ: പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു ഭ​ക്ത​രെ​ത്തു​ന്ന ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ഭ​ക്ത​ർ​ക്ക് അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും ദു​രി​ത​ത്തി​നും പു​തി​യ ദേ​വ​സ്വം​മ​ന്ത്രി പ​രി​ഹാ​രം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ഭ​ക്ത​ർ. സ്ഥി​ര​സ​ന്ദ​ർ​ശ​ക​നാ​ണെ​ങ്കി​ലും, ദേ​വ​സ്വം​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണു കെ. ​മു​ര​ളീ​ധ​ര​ൻ ഇ​ന്നു ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന​ത്. ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം രാ​വി​ലെ 10.30നു ​ദേ​വ​സ്വം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ​യും അം​ഗ​ങ്ങ​ളു​ടെ​യും യോ​ഗം മ​ന്ത്രി വി​ളി​ച്ചി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ ഭ​ക്ത​ർ അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും ച​ർ​ച്ചചെ​യ്യും.

ദ​ർ​ശ​ന​ത്തി​ന് വ​രി​കോം​പ്ല​ക്സ് വേ​ണം

ക്ഷ്രേ​ത്ര​ദ​ർ​ശ​ന​ത്തി​ന് അ​ഞ്ചു​മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ​യാ​ണു വ​രി​യി​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​ത്. പ്രാ​ഥ​മി​ക ആ​വ​ശ്യം​പോ​ലും നി​റ​വേ​റ്റാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​തെ​യാ​ണു പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. മാ​റി​മാ​റി വ​രു​ന്ന ഭ​ര​ണ​സ​മി​തി​ക​ൾ വ​രി കോം​പ്ല​ക്സു​ക​ൾ നി​ർ​മി​ക്കു​മെ​ന്നു പ​റ​യു​മെ​ങ്കി​ലും വാ​ഗ്ദാ​നം​മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​ണുപ​തി​വ്. വ​ഴി​പാ​ട് ശീ​ട്ടാ​ക്കു​ന്ന​തി​നും പ്ര​സാ​ദം വാ​ങ്ങു​ന്ന​തി​നും സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നും എ​ടു​ക്കു​ന്ന​തി​നു​മാ​യി ആ​റു വ​രി​ക​ൾ നി​ന്നാ​ലാ​ണ് ഒ​രു ഭ​ക്ത​നു ദ​ർ​ശ​നം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​ന്ന​ത്. ഇ​തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര​ത്തി​നു ന​ട​പ​ടി​യു​ണ്ടാ​ക​ണം.

വേ​ണം മി​ക​ച്ച ആ​ശു​പ​ത്രി

ഭ​ക്ത​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം​വ​ക മി​ക​ച്ച ആ​ശു​പ​ത്രി. വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി ആ​ശു​പ​ത്രി നി​ർ​മി​ക്കാ​നാ​യി 15 കോ​ടി ദേ​വ​സ്വ​ത്തി​നു കൈ​മാ​റു​ക​യും ചെ​യ്തു. മു​ൻ മ​ന്ത്രി നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ ആ​ശു​പ​ത്രി ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി ല​ഭി​ക്കാ​തെ നി​ർ​മാ​ണം മു​ട​ങ്ങി​ക്കി​ട​പ്പാ​ണ്.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണം

ക്ഷേ​ത്ര​ത്തി​നുചു​റ്റും 100 മീ​റ്റ​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭൂ​ഉ​ട​മ​ക​ളും വ്യാ​പാ​രി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. ന​ഷ്ട​പ​രി​ഹാ​ര​വും പു​ന​ര​ധി​വാ​സ പാ​ക്കേ​ജും സം​ബ​ന്ധി​ച്ച് ഒ​രു ഉ​റ​പ്പും ന​ൽ​കാ​തെ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ലു​മാ​യി അ​ധി​കൃ​ത​ർ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ വ​ഴി​യാ​ധാ​ര​മാ​കു​ന്ന ന​ട​പ​ടി​ക്കു പ​രി​ഹാ​രം ഉ​ണ്ടാ​വ​ണം.

ജീ​വ​ന​ക്കാ​ർ ഭ​ക്ത​ജ​ന​സൗ​ഹൃ​ദ​മാ​ക​ണം

ഭ​ക്ത​രോ​ട് പ​രു​ഷ​മാ​യി പെ​രു​മാ​റു​ന്ന ഒ​രു വി​ഭാ​ഗം സെ​ക്യൂ​രി​റ്റി​ക്കാ​രും ജീ​വ​ന​ക്കാ​രും ക്ഷേ​ത്ര​ത്തി​ൽ ഉ​ള്ള​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഇ​വ​രു​ടെ പെ​രു​മാ​റ്റം ഭ​ക്ത​ജ​ന​സൗ​ഹൃ​ദ​മാ​ക്കാ​ൻ ഇ​ട​പെ​ട​ൽ വേ​ണം. പ്രാ​ദേ​ശി​ക​ഭ​ക്ത​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

വേ​ണം ദേ​വ​സ്വ​ത്തി​നു മാ​സ്റ്റ​ർ​പ്ലാ​ൻ

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു ഫ​ല​പ്ര​ദ​മാ​യ​തും പ്രാ​യോ​ഗി​ക​മാ​യ​തു​മാ​യ മാ​സ്റ്റ​ർ​പ്ലാ​ൻ വേ​ണം. 50 വ​ർ​ഷം മു​ന്നി​ൽ​ക​ണ്ടു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്ക​ണം. തി​ര​ക്ക് ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ഭ​ക്ത​ർ​ക്ക് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തു​മാ​യ പ​ദ്ധ​തി​ക​ൾ വേ​ണം. ക്ഷേ​ത്ര​പാ​ര​ന്പ​ര്യ​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ക്ക​ണം.

Latest News

Corehub Up