കീവ്: റഷ്യൻ പ്രസിഡന്റ് പുടിൻ കൊലപാതകിയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി. പുടിനെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്റെ സുഹൃത്തെന്നു വിശേഷിപ്പിച്ചതിനോടു പ്രതികരിക്കുകയായിരുന്നു സെലൻസ്കി.
ട്രംപിന് പുടിനെ എന്തു വേണമെങ്കിലും വിളിക്കാമെന്നും പക്ഷേ യുക്രെയ്നെ സംബന്ധിച്ചിടത്തോളം പുടിൻ ശത്രുവും കൊലപാതകിയുമാണെന്നു സെലൻസ്കി പറഞ്ഞു. രാത്രിയും പകലും പുടിൻ കൊലപാതകം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാഴാഴ്ച ചൈനയിൽ നടന്ന ഉച്ചകോടിക്കിടെയാണ് ട്രംപ് പുടിനെ സുഹൃത്തെന്നു വിളിച്ചത്. യുദ്ധം അവസാനിപ്പിക്കാൻ പുടിനുമേൽ സമ്മർദം ചെലുത്തുന്നില്ലെന്നതിന്റെ തെളിവാണിതെന്നും സെലൻസ്കി പറഞ്ഞു.