Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mushroom Farming

Thiruvananthapuram

കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു

വെ​ള്ള​റ​ട: വെ​ള്ള​റ​ട കൃ​ഷി​ഭ​വ​ന്‍റേ​യും 'കു​മി​ള്‍' ക​ര്‍​ഷ​ക ഗ്രൂ​പ്പി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന​ലെ വെ​ള്ള​റ​ട കൃ​ഷി​ഭ​വ​നി​ല്‍ കൂ​ണ്‍ കൃ​ഷി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി ക​ര്‍​ഷ​ക​രും വീ​ട്ട​മ്മ​മാ​രും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു. കൂ​ണ്‍ കൃ​ഷി​യി​ലെ നൂ​ത​ന രീ​തി​ക​ള്‍, വി​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​ല്‍, രോ​ഗ​നി​യ​ന്ത്ര​ണം, പ​രി​പാ​ല​നം, മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം, വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് വ്യ​ക്ത​മാ​യ അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. കു​റ​ഞ്ഞ സ്ഥ​ല​ത്തും ചി​ല​വി​ലും മി​ക​ച്ച വ​രു​മാ​നം നേ​ടാ​ന്‍ സ​ഹാ​യി​ക്കു​ന്ന കൂ​ണ്‍ കൃ​ഷി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കൃ​ഷി ഓ​ഫീ​സ​ര്‍, മ​റ്റ് കൃ​ഷി​ഭ​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍, കു​മി​ള്‍ ഗ്രൂ​പ്പ് പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കാ​വ​ശ്യ​മാ​യ തു​ട​ര്‍ സ​ഹാ​യ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും സ​മാ​ന​മാ​യ കൂ​ടു​ത​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up