വെള്ളറട: വെള്ളറട കൃഷിഭവന്റേയും 'കുമിള്‍' കര്‍ഷക ഗ്രൂപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ വെള്ളറട കൃഷിഭവനില്‍ കൂണ് കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു.
നിരവധി കര്‍ഷകരും വീട്ടമ്മമാരും പരിപാടിയില്‍ പങ്കെടുത്തു. കൂണ് കൃഷിയിലെ നൂതന രീതികള്‍, വിത്ത് തെരഞ്ഞെടുക്കല്‍, രോഗനിയന്ത്രണം, പരിപാലനം, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണം, വിപണന സാധ്യതകള്‍ എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് വ്യക്തമായ അവബോധം നല്‍കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. കുറഞ്ഞ സ്ഥലത്തും ചിലവിലും മികച്ച വരുമാനം നേടാന്‍ സഹായിക്കുന്ന കൂണ് കൃഷിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
കൃഷി ഓഫീസര്‍, മറ്റ് കൃഷിഭവന് ഉദ്യോഗസ്ഥര്‍, കുമിള്‍ ഗ്രൂപ്പ് പ്രതിനിധികള്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. വരും ദിവസങ്ങളില്‍ കര്‍ഷകര്‍ക്കാവശ്യമായ തുടര്‍ സഹായങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കുമെന്നും സമാനമായ കൂടുതല്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags : nattu vishesham Mushroom farming