Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Festival

America

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ "നി​ർ​വ്യാ​ജ സ്നേ​ഹം' സം​ഗീ​ത​വി​രു​ന്ന് മേ​യ് മൂ​ന്നി​ന്

ഫി​ല​ഡ​ൽ​ഫി​യ: ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ "നി​ർ​വ്യാ​ജ സ്നേ​ഹം' എ​ന്ന ക്രി​സ്തീ​യ സം​ഗീ​ത​വി​രു​ന്ന് മേ​യ് മൂ​ന്നി​ന് വൈ​കു​ന്നേ​രം 5.30ന് ​വാ​ർ​മി​ൻ​സ്റ്റ​റി​ലെ ഇ​ന്ത്യ പെ​ന്ത​കോ​സ്ത​ൽ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (25 Jacksonville Rd, Warminster, PA 18974) ന​ട​ക്കും.

പ്ര​മു​ഖ ഗാ​യ​ക​രാ​യ നൈ​നാ​ൻ കോ​ടി​യാ​ട്ട്, ഷീ​ബ ജോ​ർ​ജ്, സാം​സ​ൺ ഹെ​വ​ൻ​ലി​ബീ​റ്റ്സ് എ​ന്നി​വ​ർ മു​ഖ്യ​ഗാ​യ​ക​രാ​യി പ​ങ്കെ​ടു​ക്കും. ജെ​സ്‌ലി​ൻ, ജി​ൻ​സി, ഹെ​ൽ​ഡാ, സു​സ​ൻ, ജെ​സി​ക്ക എ​ന്നി​വ​രും ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും.

ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യി​ൽ ഷെ​ർ​വി​ൻ (കീ​ബോ​ർ​ഡ്), ജോ​ൺ​സ് പു​ര​യി​ടം (വ​യ​ലി​ൻ), സി​യോ​ൺ സു​ജോ​യ് (ഗി​റ്റാ​ർ) എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ ജ​ന​പ്രി​യ ഗാ​ന​ങ്ങ​ളും സെ​മി ക്ലാ​സി​ക്ക​ൽ ഗാ​ന​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കും.

Global Travel Experts (റെ​ജി ഫി​ലി​പ്പ്), Zindak Investments and Real Estate (വ​ർ​ഗീ​സ് തോ​മ​സ് റോ​ബി​ൻ), Aero Group LLC (അ​നു സ്ക​റി​യ, ഫി​ലാ​ഡ​ൽ​ഫി​യ) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

മെ​ഗാ സ്പോ​ൺ​സ​ർ​മാ​രാ​യി ഡോ. ​ഷി​ബു വ​ർ​ഗീ​സ്, ഡോ. ​എ​മി വ​ർ​ഗീ​സ് (ബെ​ഥെ​സ്ദ മെ​ഡി​ക്ക​ൽ ക്ലി​നി​ക്ക്, ഫ്ലോ​റി​ഡ), അ​ല​ക്സാ​ണ്ട​ർ ഡാ​നി​യ​ൽ (ഹൂസ്റ്റ​ൺ), അ​ഡ്വ. ജോ​സ​ഫ് കു​ന്നേ​ൽ (ഫി​ലാ​ഡ​ൽ​ഫി​യ), ജോ​സ​ഫ് ഉ​മ്മ​ൻ (റോ​യി മേ​പ്രാ​ൽ) സിപിഎ, റെ​വ്. ഡോ. ​ഷാ​ജി കെ. ​ഡാ​നി​യ​ൽ (Agape Music, ഡാ​ല​സ്) എ​ന്നി​വ​ർ സ​ഹ​ക​രി​ക്കു​ന്നു.

Prayer Mount Media, Kraisthava Ezhuthupura എ​ന്നി​വ​രാ​ണ് മീ​ഡി​യ പാ​ർ​ട്ണ​ർ​മാ​ർ. സം​ഗീ​ത​ത്തി​ലൂ​ടെ ആ​ത്മീ​യ ഉ​ണ​ർ​വ് പ​ക​രു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ സാം​സ​ൺ ഹെ​വ​ൻ​ലി​ബീ​റ്റ്സ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ്റ്റീ​ഫ​ൻ ജോ​ൺ - 267 239 1094, അ​ഭി​ലാ​ഷ് ജോ​ൺ - 267 701 3623, പ്ര. ​മാ​ത്യു ഫി​ലി​പ്പ് - 267 475 2222, അ​നു സ്ക​റി​യ - 267 496 2423, ജോ​ൺ​സ​ൺ യോ​ഹ​ന്നാ​ൻ - 445 255 3140, റെ​ഞ്ചി മാ​ത്യു - 215 776 2885.

NRI

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം മാ​ർ​ച്ച് ഏ​ഴി​ന്

ല​ണ്ട​ൻ: സെ​വ​ൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് ഒ​രു​ക്കു​ന്ന സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ൽ ന​ട​ക്കും. 2026 മാ​ർ​ച്ച് ഏ​ഴി​ന് ര​ണ്ട് മു​ത​ൽ രാ​ത്രി 10 മ​ണി വ​രെ സം​ഗീ​ത-​നൃ​ത്തോ​ത്സ​വം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഒ.​എ​ൻ.​വി കു​റു​പ്പ് അ​നു​സ്മ​ര​ണം സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ ന​ട​ക്കും. ക​ലാ​സ്വാ​ദ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​ന​വും പാ​ർ​ക്കിം​ഗും ഒ​രു​ക്കു​ന്ന സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം സ​മ്പ​ന്ന​മാ​യ ക​ലാ​വി​രു​ന്നാ​വും ല​ണ്ട​ൻ ന​ഗ​രി​ക്ക് സ​മ്മാ​നി​ക്കു​ക. ‌

ക​ല​യു​ടെ വ​ർ​ണ​വ​സ​ന്തം വി​ട​രു​ന്ന സം​ഗീ​ത​വി​രു​ന്നും ക​ലാ​സ്വാ​ദ​ക​രു​ടെ വ​ൻ പ​ങ്കാ​ളി​ത്ത​വും സം​ഘാ​ട​ക​മി​ക​വും ഒ​പ്പം ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ നെ​ഞ്ചി​ലേ​റ്റി​യ സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വം ഒ​മ്പ​താം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി​മോ​ൻ മ​ത്താ​യി - 07727993229, ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ - 07930431445, മ​നോ​ജ് തോ​മ​സ് - 07846475589, കെ​വി​ൻ kevin കോ​ണി​ക്ക​ൽ - 07515428149, ഡോ. ​ശി​വ​കു​മാ​ർ - 0747426997, ലൂ​ബി മാ​ത്യു - 07886263726, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ - 07737956977.

വേ​ദി: The Campion School, Wingletye Lane, Hornchurch, London, RM11 3BX.

District News

ക​ല്പാത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒ​ന്പതുമു​ത​ൽ 13 വ​രെ

പാലക്കാട്: ക​ല്പാത്തി ര​ഥോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ക​ല്പാത്തി ദേ​ശീ​യ സം​ഗീ​തോ​ത്സ​വം ഒന്പ​ത് മു​ത​ൽ 13 വ​രെ ന​ട​ക്കും. പാ​ല​ക്കാ​ട് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ (ഡിടിപിസി) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ടൂ​റി​സം, സാം​സ്കാ​രി​ക വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക.

ക​ല്പാ​ത്തി ചാ​ത്ത​പു​രം മ​ണി അ​യ്യ​ർ റോ​ഡി​ൽ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ക്കു​ന്ന മൃ​ദം​ഗം മാ​സ്ട്രോ ഗു​രു കാ​രൈ​ക്കു​ടി ആ​ർ.​മ​ണി ന​ഗ​റാ​ണ് വേ​ദി. ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഒ​ന്പതി​ന് ത്യാ​ഗ​രാ​ജ സ്വാ​മി​ക​ൾ ദി​ന​മാ​യി ആ​ച​രി​ക്കും. രാ​വി​ലെ 10.30ന് ​ത്യാ​ഗ​രാ​ജ ആ​രാ​ധ​ന​യും പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​ന​വും ന​ട​ക്കും. വൈ​കുന്നേരം ആ​റി​ന് ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ക്കും.

അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു

ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ർ എം.​എ​സ് . മാ​ധ​വി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു. ര​ഥോ​ത്സ​വ​ത്തി​നാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കി​ംഗിനാ​യി സൗ​ക​ര്യം ഉ​റ​പ്പാ​ക്ക​ണം, ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​സ​ഭ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം, അ​പാ​യ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മു​ള കൊ​ണ്ടു​ള്ള ര​ണ്ടു വാ​ച്ച് ട​വ​ർ നി​ർ​മിക്ക​ണം, ആ​വ​ശ്യ​ത്തി​ന് ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ണം, ര​ഥ​ത്തി​ന്‍റെ ഫി​റ്റ്ന​സ്‌​ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡി​ംഗ്സ് ശ്ര​ദ്ധി​ക്ക​ണം, ആം​ബു​ല​ൻ​സ് ആ​ൻ​ഡ് മെ​ഡി​ക്കേ​ഷ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് മ​ജി​സ്ട്രേ​റ്റ്, ഫ​യ​ർ ടെ​ൻ​ഡ​ർ​സ് എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്ത​ണം. ജ​ന​ത്തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ പൊ​ള്ളു​ന്ന ഭ​ക്ഷ​ണ​പ​ദാ​ർഥ​ങ്ങ​ൾ വെ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ക​ട​യി​ടു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​വ​ണം. ര​ഥം പോ​വു​ന്ന വ​ഴി​ക​ളു​ടെ വ​ള​വി​ൽ ക​ട​ക​ൾ ഇ​ട​രു​തെ​ന്നും ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ആ​ർഡിഒ കെ. ​മ​ണി​ക​ണ്ഠ​ൻ, വി​വി​ധ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up