x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വം ഹോ​ൺ​ച​ർ​ച്ചി​ൽ മാ​ർ​ച്ച് ഏഴിന്

​അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചിറ
Published: February 20, 2026 02:10 AM IST | Updated: February 26, 2026 03:54 PM IST

ഹോ​ൺ​ച​ർ​ച്ച്: സെ​വ​ൻ ബീ​റ്റ്‌​സ് മ്യൂ​സി​ക് ബാ​ൻ​ഡ് സം​ഗീ​തോ​ത്സ​വ വി​രു​ന്നു​മാ​യി വീ​ണ്ടും എ​ത്തു​ന്നു. ല​ണ്ട​നി​ലെ സം​ഗീ​ത പ്രേ​മി​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച്‌ സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഒ​മ്പ​താം സീ​സ​ൺ മാ​ർ​ച്ച് ഏ​ഴി​ന് ഹോ​ൺ​ച​ർ​ച്ചി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.

മ​ല​യാ​ള ഭാ​ഷ​യ്ക്കു നി​ര​വ​ധി നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച അ​ന്ത​രി​ച്ച പ​ത്മ​ഭൂ​ഷ​ൺ ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ നി​ര​വ​ധി ഗാ​ന​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ന​ട​ത്തു​ന്ന സം​ഗീ​താ​ദ​ദ​ര​വും സെ​വ​ൻ ബീ​റ്റ്സ് വേ​ദി​യി​ൽ സാ​റി​ന്‍റെ പാ​വ​ന​സ്മ​ര​ണ​ക്കു മു​മ്പി​ൽ സ്മ​ര​ണാ​ഞ്ജ​ലി​യാ​യി അ​ർ​പ്പി​ക്കും.

സം​ഗീ​ത-​നൃ​ത്ത സ​ദ​സു​ക​ളൊ​രു​ക്കി​യും നി​ര​വ​ധി​യാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചും പു​തു​മു​ഖ ഗാ​യ​ക​ർ​ക്കും ന​ർ​ത്ത​ക​ർ​ക്കും വേ​ദി​ക​ൾ ന​ൽ​കി​യും യു​കെ​യി​ലെ മ​ല​യാ​ളി ക​ലാ​ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.

ഒ​എ​ൻ​വി അ​നു​സ്മ​ര​ണ​വും മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നും നി​ര​വ​ധി ഹി​റ്റ് ഗാ​ന​ങ്ങ​ൾ ഒ​രു​ക്കി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ എ​സ്.​പി. വെ​ങ്കി​ടേ​ഷ് മാ​ഷി​ന്‍റെ​യും പാ​വ​ന അ​നു​സ്മ​ര​ണ​വും ത​ഥ​വ​സ​ര​ത്തി​ൽ ന​ട​ത്ത​പ്പെ​ടും. 

ല​ണ്ട​നി​ലെ സ​ഹൃ​ദ​യ​രാ​യ ക​ലാ-​സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളാ​വും ആ​ഥി​തേ​യ​ത്വം വ​ഹി​ക്കു​ക. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ സെ​വ​ൻ ബീ​റ്റ്‌​സ്, ചാ​രി​റ്റി പ്ര​വ​ർ​ത്തി​നാ​യി​ട്ടാ​ണ് സം​ഗീ​തോ​ത്സ​വ വ​രു​മാ​നം പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

സം​ഗീ​ത​വും നൃ​ത്ത​വും സ​മ​ന്വ​യി​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ ഒ​മ്പ​താം ത​വ​ണ​യും ടൈ​റ്റി​ൽ സ്പോ​ൺ​സ​റാ​യി എ​ത്തു​ന്ന​ത്, യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ ലൈ​ഫ് ലൈ​ൻ പ്രൊ​ട്ട​ക്ട് ഇ​ൻ​ഷു​റ​ൻ​സ് & മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ​സ് ആ​ണ്.

 

K-Rail Survey K-Rail Survey

സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ, പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത നൃ​ത്ത താ​ര​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ളു​ടെ ആ​വ​നാ​ഴി​യി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ, ഉ​ള്ളു നി​റ​യെ ആ​ന​ന്ദി​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന മെ​ഗാ ക​ലാ​വി​രു​ന്നാ​വും ഹോ​ൺ​ച​ർ​ച്ചി​ൽ ക​ലാ​സ​ദ​സി​നു സ​മ്മാ​നി​ക്കു​ക.

മാ​ർ​ച്ച് ഏ​ഴി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്തു വ​രെ നീ​ണ്ടു നി​ൽ​ക്കു​ന്ന സം​ഗീ​ത​രാ​വി​ൽ ക​ലാ​സ്വാ​ദ​ക​ർ​ക്കു തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ട്ടാ​വും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​വാ​ൻ ഏ​വ​രെ​യും ഹോ​ൺ​ച​ർ​ച്ച് കാ​മ്പ്യ​ൻ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്ന​താ​യി കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ജോ​മോ​ൻ മാ​മൂ​ട്ടി​ൽ, സ​ണ്ണി​മോ​ൻ മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Sunnymon Mathai: 07727993229, Jomon Mammoottil: 07930431445, Manoj Thomas: 07846475589, Kevin Konickal: 07515428149, Dr. Sivakumar: 0747426997, Luby Mathew: 07886263726, Appachan Kannanchira: 07737956977.

Venue: The Campion School, Wingletye Lane, Hornchurch, London, RM11 3BX.

Tags : Seven Beats Music Festival

Recent News

Corehub Up