Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Licenses

പൊ​തു​പ​രി​പാ​ടി​ക​ളി​ലെ സം​ഗീ​ത ലൈ​സ​ൻ​സ് ഏ​കീ​ക​രി​ക്ക​ണം: ഇ​മാ​ക്

കൊ​​​ച്ചി: പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ സം​​​ഗീ​​​തം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​നു സു​​​താ​​​ര്യ​​​വും ഏ​​​കീ​​​കൃ​​​ത​​​വു​​​മാ​​​യ ഒ​​​രു ലൈ​​​സ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​വ​​​ന്‍റ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള (ഇ​​​മാ​​​ക്) ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​​​പെ​​​ട​​​ണം.

നി​​​ല​​​വി​​​ൽ ചി​​​ല സ്വ​​​കാ​​​ര്യ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ വി​​​വാ​​​ഹ​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്വ​​​കാ​​​ര്യ ച​​​ട​​​ങ്ങു​​​ക​​​ളി​​​ൽ പോ​​​ലും സം​​​ഗീ​​​തം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് അ​​​മി​​​ത​​​മാ​​​യ ഫീ​​​സും ലൈ​​​സ​​​ൻ​​​സും ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള ഉ​​​പ​​​യോ​​​ഗ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഇ​​​റ​​​ക്കി​​​യ നി​​​യ​​​മ​​​ങ്ങ​​​ൾ ഈ ​​​ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക​​​യാ​​​ണ്.

ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​വ​​​രു​​​ടെ ഇ​​​ഷ്ടാ​​​നു​​​സ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​വ് ത​​​ട​​​യ​​​ണം. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്രം നി​​​ര​​​ക്കി​​​ൽ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​മാ​​​ക് പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജു ക​​​ണ്ണ​​​മ്പു​​​ഴ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നീ​​​ങ്ങു​​​ന്ന​​​തും വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​ടെ ഏ​​​കോ​​​പ​​​ന​​​വും ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ നാ​​​ലി​​​ന് ക​​​ള​​​മ​​​ശേ​​​രി ചാ​​​ക്കോ​​​ളാ​​​സ് പ​​​വ​​​ലി​​​യ​​​നി​​​ൽ വ്യ​​​വ​​​സാ​​​യ സം​​​ഗ​​​മം സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ഇ​​​എം​​​എ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ങ്കു​​​ർ കാ​​​ൽ​​​റ, ഇ​​​മാ​​​ക് അം​​​ഗ​​​ങ്ങ​​​ൾ, ഇ​​​വ​​​ന്റ് ക​​​മ്പ​​​നി ഉ​​​ട​​​മ​​​ക​​​ൾ, ഹോ​​​ട്ട​​​ൽ-​​​ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്റ​​​ർ ഉ​​​ട​​​മ​​​ക​​​ൾ, ക​​​ലാ​​​കാ​​​ര​​​ന്മാ​​​ർ എ​​​ന്നി​​​വ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up