കൊച്ചി: ലുലു ഫൺട്യൂറയിൽ ഒരുക്കിയ പുതിയ റൈഡായ മ്യൂസിക് എക്സ്പ്രസിന്റെ ഉദ്ഘാടനം നടൻ ഷൈൻ ടോം ചാക്കോ നിർവഹിച്ചു.
ഇറ്റാലിയൻ നിർമിത റൈഡിൽ എല്ലാവിധ അത്യാധുനിക സുരക്ഷാസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒരേസമയം 40 പേർക്കു മ്യൂസിക്ക് എക്സ്പ്രസിൽ യാത്ര ചെയ്യാൻ കഴിയും. ലുലു ഫുഡ് കോർട്ടിനോട് ചേർന്നാണു പുതിയ റൈഡിന്റെ പ്രവർത്തനം.