Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MusicalFeast

America

ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി ഒ​രു​ക്കു​ന്ന "സ്നേ​ഹ​സാ​ന്ത്വ​നം - സം​ഗീ​ത​വി​രു​ന്ന്' ഞാ​യ​റാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി (സ്നേ​ഹ​തീ​രം) ഒ​രു​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം 2026 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​അ​ബിം​ഗ്‌​ട​നി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ച​ർ​ച്ച് ഹാ​ളി​ൽ (Welsh Road, Abington) ന​ട​ത്ത​പ്പെ​ടു​ന്നു.

സം​ഗീ​ത​ത്തി​ലൂ​ടെ മ​ന​സിനൊ​രു സാ​ന്ത്വ​നം ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം. ന​മ്മു​ടെ ഈ ​തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ മാ​ന​സി​ക പി​രി​മു​റു​ക്ക​ങ്ങ​ളും ഒ​റ്റ​പ്പെ​ട​ലും അ​നു​ഭ​വി​ക്കാ​ത്ത​വ​രാ​യി ആ​രു​മി​ല്ല.

ഏ​വ​രു​ടെ​യും മ​ന​സി​ന് കു​ളി​ർ​മ​യും ആ​ശ്വാ​സ​വും ഏ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്മ്യൂ​ണി​റ്റി മ്യൂ​സി​ക്ക​ൽ മി​നി​സ്ട്രി (സ്നേ​ഹ​തീ​രം) ഒ​രു​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് സ്നേ​ഹ​സാ​ന്ത്വ​നം പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നതായി അറിയിച്ചു.

മു​ഖ്യ അ​വ​ത​ര​ണം:

ഈ ​സം​ഗീ​ത വി​രു​ന്നി​ൽ പ്ര​ശ​സ്ത സം​ഗീ​ത ബാ​ൻ​ഡ് ഹെ​വ​ൻ​ലി ബീ​റ്റ്സ് യു​എ​സ്എ മു​ഖ്യ അ​വ​ത​ര​ണം ന​ട​ത്തു​ന്നു. കൂ​ടാ​തെ സ്നേ​ഹ​തീ​രം ജിഎസ്‌സി ടീ​മി​ലെ പ്ര​തി​ഭ​ക​ളാ​യ സേ​വ്യ​ർ ആ​ന്‍റ​ണി, കോ​ശി ഡാ​നി​യേ​ൽ, ജോ​ർ​ജ് കു​ര്യ​ൻ, ആ​ൻ​സ​മ്മ ജോ​ൺ​സ​ൺ, അ​ല​ൻ വ​ർ​ഗീ​സ്, ജ​യ, റോ​ളി എ​ൽ​ദോ, ഫെ​യ്ത്ത്, റെ​ജി​മോ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​ർ മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ളു​മാ​യി ന​മ്മെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ അ​ണി​നി​ര​ക്കു​ന്നു.

പ​രി​പാ​ടി​ക്ക് ശേ​ഷം എ​ല്ലാ​വ​ർ​ക്കും ഒ​രു​മി​ച്ച് സ്നേ​ഹ​വി​രു​ന്നും (ഭ​ക്ഷ​ണം) ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. സം​ഗീ​ത​ത്തി​ന്‍റെ സു​ഖ​ദാ​യ​ക​മാ​യ ത​രം​ഗ​ങ്ങ​ളി​ലൂ​ടെ മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും പു​തു​ക്കാ​ൻ ഏ​വ​രെ​യും കു​ടും​ബ​സ​മേ​തം സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

ഗു​ഡ് സ​മ​രി​റ്റ​ൻ ക​മ്യൂ​ണി​റ്റി സ്നേ​ഹ​തീ​രം ക​മ്മി​റ്റി​ക്ക് വേ​ണ്ടി

ട്ര​സ്റ്റി: കൊ​ച്ചു​കോ​ശി ഉ​മ്മ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ: സു​ജ കോ​ശി, ക​ൺ​വീ​നേ​ഴ്സ്: ലീ​ലാ​മ്മ വ​ർ​ഗീ​സ്, ആ​നി സ​ക്ക​റി​യ, ജെ​സ്സി മാ​ത്യു, കെ​സി​യ സ​ജി, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റേ​ഴ്സ്: സേ​വ്യ​ർ ആ​ന്‍റ​ണി, ജോ​ർ​ജ് കു​ര്യ​ൻ, ബി​ജു എ​ബ്ര​ഹാം, കോ​ശി ഡാ​നി​യേ​ൽ, റെ​ജി​മോ​ൻ മാ​ത്യു.

വി​വി​ധ ക​മ്മി​റ്റി കോഓ​ർ​ഡി​നേ​റ്റേ​ഴ്സ്: ജോ​സ് സ​ക്ക​റി​യ, സ​ജി സ​ക്ക​റി​യ, ഷി​ബു മാ​ത്യു, കു​ര്യ​ൻ കു​ര്യ​ൻ, അ​നി​ൽ ബാ​ബു, സു​നി​ത എ​ബ്ര​ഹാം, വ​ർ​ഗ്ഗീ​സ് ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ.

Latest News

Corehub Up