ഫിലഡൽഫിയ: ഗുഡ് സമരിറ്റൻ കമ്യൂണിറ്റി (സ്നേഹതീരം) ഒരുക്കുന്ന സംഗീത സായാഹ്നം 2026 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് അബിംഗ്ടനിലുള്ള സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ഹാളിൽ (Welsh Road, Abington) നടത്തപ്പെടുന്നു.
സംഗീതത്തിലൂടെ മനസിനൊരു സാന്ത്വനം നൽകുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. നമ്മുടെ ഈ തിരക്കുപിടിച്ച ജീവിതത്തിൽ മാനസിക പിരിമുറുക്കങ്ങളും ഒറ്റപ്പെടലും അനുഭവിക്കാത്തവരായി ആരുമില്ല.
ഏവരുടെയും മനസിന് കുളിർമയും ആശ്വാസവും ഏകുക എന്ന ലക്ഷ്യത്തോടെ ഗുഡ് സമരിറ്റൻ കമ്മ്യൂണിറ്റി മ്യൂസിക്കൽ മിനിസ്ട്രി (സ്നേഹതീരം) ഒരുക്കുന്ന സവിശേഷമായ ക്രിസ്തീയ സംഗീത വിരുന്ന് സ്നേഹസാന്ത്വനം പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
മുഖ്യ അവതരണം:
ഈ സംഗീത വിരുന്നിൽ പ്രശസ്ത സംഗീത ബാൻഡ് ഹെവൻലി ബീറ്റ്സ് യുഎസ്എ മുഖ്യ അവതരണം നടത്തുന്നു. കൂടാതെ സ്നേഹതീരം ജിഎസ്സി ടീമിലെ പ്രതിഭകളായ സേവ്യർ ആന്റണി, കോശി ഡാനിയേൽ, ജോർജ് കുര്യൻ, ആൻസമ്മ ജോൺസൺ, അലൻ വർഗീസ്, ജയ, റോളി എൽദോ, ഫെയ്ത്ത്, റെജിമോൻ മാത്യു തുടങ്ങിയവർ മനോഹരമായ ഗാനങ്ങളുമായി നമ്മെ സന്തോഷിപ്പിക്കാൻ അണിനിരക്കുന്നു.
പരിപാടിക്ക് ശേഷം എല്ലാവർക്കും ഒരുമിച്ച് സ്നേഹവിരുന്നും (ഭക്ഷണം) ഉണ്ടായിരിക്കുന്നതാണ്. സംഗീതത്തിന്റെ സുഖദായകമായ തരംഗങ്ങളിലൂടെ മനസിനെയും ശരീരത്തെയും പുതുക്കാൻ ഏവരെയും കുടുംബസമേതം സ്നേഹപൂർവം ക്ഷണിക്കുന്നു.
ഗുഡ് സമരിറ്റൻ കമ്യൂണിറ്റി സ്നേഹതീരം കമ്മിറ്റിക്ക് വേണ്ടി
ട്രസ്റ്റി: കൊച്ചുകോശി ഉമ്മൻ, ജനറൽ കൺവീനർ: സുജ കോശി, കൺവീനേഴ്സ്: ലീലാമ്മ വർഗീസ്, ആനി സക്കറിയ, ജെസ്സി മാത്യു, കെസിയ സജി, പ്രോഗ്രാം കോഓർഡിനേറ്റേഴ്സ്: സേവ്യർ ആന്റണി, ജോർജ് കുര്യൻ, ബിജു എബ്രഹാം, കോശി ഡാനിയേൽ, റെജിമോൻ മാത്യു.
വിവിധ കമ്മിറ്റി കോഓർഡിനേറ്റേഴ്സ്: ജോസ് സക്കറിയ, സജി സക്കറിയ, ഷിബു മാത്യു, കുര്യൻ കുര്യൻ, അനിൽ ബാബു, സുനിത എബ്രഹാം, വർഗ്ഗീസ് ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ.
Tags : Snehatheeram MusicalFeast Sunday NRINEWS