കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയ്ക്കു പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന രാഷ്ട്രീയ കീഴ്വഴക്കങ്ങള് പാലിക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനാവശ്യമായ തര്‍ക്കങ്ങള്‍ക്കോ അവകാശവാദങ്ങള്‍ക്കോ പ്രസക്തിയില്ല. പാര്‍ട്ടിയിലും മുന്നണിയിലും നേരത്തേ സ്വീകരിച്ചുപോന്നിട്ടുള്ള രീതികള്‍ക്കും ജനാധിപത്യപരമായ നടപടിക്രമങ്ങള്‍ക്കും മുന്‍ഗണന നല്‍കണം.
ഹൈക്കമാന്‍ഡിന്റെ ഇടപെടലുകളും ജനപ്രതിനിധികളുടെ അഭിപ്രായവും പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും മുല്ലപ്പള്ളി പറഞ്ഞു.
യുഡിഎഫ് ക്യാമ്പില്‍ മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചര്‍ച്ചകളും ചരടുവലികളും സജീവമാകുന്നതിനിടെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.