x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചായിരിക്കണം: മുല്ലപ്പള്ളി രാ​​മ​​ച​​ന്ദ്ര​​ൻ


Published: May 6, 2026 01:43 AM IST | Updated: May 6, 2026 01:43 AM IST

കോ​​ഴി​​ക്കോ​​ട്: യു​​ഡി​​എ​​ഫ് മ​​ന്ത്രി​​സ​​ഭ​​യ്ക്കു പു​​തി​​യ മു​​ഖ്യ​​മ​​ന്ത്രി​​യെ തെ​​ര​​​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​ല്‍ ദീ​​ര്‍ഘ​​കാ​​ല​​മാ​​യി നി​​ല​​നി​​ല്‍ക്കു​​ന്ന രാ​​ഷ്‌​​ട്രീ​​യ കീ​​ഴ്‌വ​​ഴ​​ക്ക​​ങ്ങ​​ള്‍ പാ​​ലി​​ക്ക​​ണ​​മെ​​ന്ന് മു​​ന്‍ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍.

ആ​​രാ​​ക​​ണം മു​​ഖ്യ​​മ​​ന്ത്രി എ​​ന്ന കാ​​ര്യ​​ത്തി​​ല്‍ അ​​നാ​​വ​​ശ്യ​​മാ​​യ ത​​ര്‍ക്ക​​ങ്ങ​​ള്‍ക്കോ അ​​വ​​കാ​​ശ​​വാ​​ദ​​ങ്ങ​​ള്‍ക്കോ പ്ര​​സ​​ക്തി​​യി​​ല്ല. പാ​​ര്‍ട്ടി​​യി​​ലും മു​​ന്ന​​ണി​​യി​​ലും നേ​​ര​​ത്തേ സ്വീ​​ക​​രി​​ച്ചു​​പോ​​ന്നി​​ട്ടു​​ള്ള രീ​​തി​​ക​​ള്‍ക്കും ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ള്‍ക്കും മു​​ന്‍ഗ​​ണ​​ന ന​​ല്‍ക​​ണം.

ഹൈ​​ക്ക​​മാ​​ന്‍ഡി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ക​​ളും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​വും പ​​രി​​ഗ​​ണി​​ച്ച് ഉ​​ചി​​ത​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ​​യെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

യു​​ഡി​​എ​​ഫ് ക്യാ​​മ്പി​​ല്‍ മു​​ഖ്യ​​മ​​ന്ത്രിസ്ഥാ​​ന​​ത്തെ​​ച്ചൊ​​ല്ലി​​യു​​ള്ള ച​​ര്‍ച്ച​​ക​​ളും ച​​ര​​ടു​​വ​​ലി​​ക​​ളും സ​​ജീ​​വ​​മാ​​കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍റെ പ്ര​​തി​​ക​​ര​​ണം.

Tags : Mullappally Ramachandran practices Must follow

Recent News

Corehub Up