Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MustAvailable

കേ​സ് തെ​ളി​യി​ക്കാ​ൻ ആ​ധാ​ർ വി​ര​ല​ട​യാ​ള വി​വ​രം ല​ഭ്യ​മാ​ക്ക​ണം: ഹൈ​ക്കോ​ട​തി

കൊ​​​​ച്ചി: കേ​​​​സ് തെ​​​​ളി​​​​യി​​​​ക്കാ​​​​ൻ ആ​​​​ധാ​​​​ർ വി​​​​ര​​​​ല​​​​ട​​​​യാ​​​​ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. പാ​​​​ല​​​​ക്കാ​​​​ട് ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​ര​​​​ത്തെ ഗോ​​​​പാ​​​​ല​​​​കൃ​​​​ഷ്ണ​​​​ൻ, അ​​​​മ്മു​​​​ക്കു​​​​ട്ടി ഇ​​​​ര​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്താ​​​​ൻ ആ​​​​ധാ​​​​ർ ഡാ​​​​റ്റാ ബോ​​​​സി​​​​ലെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​ണു ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​ത്.

കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​ന്ന​​​​ത് സ്വ​​​​കാ​​​​ര്യ​​​​ത​​​​യ്ക്കു​​​​ള്ള മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മ​​​​ല്ലെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യു​​​​ടെ പു​​​​ട്ടു​​​​സ്വാ​​​​മി കേ​​​​സ് വി​​​​ധി ഉ​​​​ദ്ധ​​​​രി​​​​ച്ചാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ജി. ​​​​ഗി​​​​രീ​​​​ഷി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. 2016 ന​​​​വം​​​​ബ​​​​ർ 14നാ​​​​ണ് പാ​​​​ല​​​​ക്കാ​​​​ട് ശ്രീ​​​​കൃ​​​​ഷ്ണ​​​​പു​​​​രം ക​​​​ണ്ണു​​​​കു​​​​റി​​​​ശി​​​​യി​​​​ലെ വീ​​​​ട്ടി​​​​ൽ ഇ​​​​രു​​​​വ​​​​രെ​​​​യും മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

ക​​​​വ​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നു​​​​ള്ള ഉ​​​​ദ്ദേ​​​​ശ്യ​​​​ത്തി​​​​ലാ​​​​ണു കൊ​​​​ല​​​​പാ​​​​ത​​​​കം ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണ് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ൻ കേ​​​​സ്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്ന് മൂ​​​​ന്നു പ​​​​വ​​​​ൻ സ്വ​​​​ർ​​​​ണ​​​​വും 4,000 രൂ​​​​പ​​​​യും ന​​​​ഷ്‌​​​ട​​​​മാ​​​​യി​​​​രു​​​​ന്നു. സം​​​​ഭ​​​​വ​​​സ്ഥ​​​​ല​​​​ത്തു​​​നി​​​​ന്ന് ല​​​​ഭി​​​​ച്ച വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം പ്ര​​​​തി​​​​ക​​​​ളി​​​​ലൊ​​​​രാ​​​​ളാ​​​​യ രാ​​​​ജേ​​​​ന്ദ്ര​​​​ന്‍റേ​​​​താ​​​​ണെ​​​​ന്ന് ക്രൈം​​​​ബ്രാ​​​​ഞ്ച് ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, കൂ​​​​ട്ടു​​​​പ്ര​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് സൂ​​​​ച​​​​ന​​​​യൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ല. 1,200 പേ​​​​രു​​​​ടെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ൾ ആ​​​​ധാ​​​​ർ ഡാ​​​​റ്റാ​​​ബേ​​​​സു​​​​മാ​​​​യി ഒ​​​​ത്തു​​​​നോ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി തേ​​​​ടി പാ​​​​ല​​​​ക്കാ​​​​ട് ക്രൈം​​​​ബാ​​​​ഞ്ച് ഡി​​​​വൈ​​​​എ​​​​സ്പി കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ടെ ലം​​​​ഘ​​​​ന​​​​മാ​​​​കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ആ​​​​ധാ​​​​ർ അ​​​​ഥോ​​​​റി​​​​റ്റി ഈ ​​​​ആ​​​​വ​​​​ശ്യ​​​​ത്തെ എ​​​​തി​​​​ർ​​​​ത്തെ​​​​ങ്കി​​​​ലും കോ​​​​ട​​​​തി ഇ​​​​തു ത​​​​ള്ളി. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കോ​​​​യ​​​​മ്പ​​​​ത്തൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലു​​​​ള്ള​​​​വ​​​​രു​​​​ടെ ആ​​​​ധാ​​​​ർ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി വി​​​​ര​​​​ല​​​​ട​​​​യാ​​​​ളം ഒ​​​​ത്തു​​​​നോ​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​ത്.

സി ​​​ഡാ​​​​ക്കി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ വി​​​​ര​​​​ല​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ രൂ​​​​പ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റ്റി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്താം. പ്ര​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ലാ​​​​സം ക​​​​ണ്ടെ​​​​ത്താ​​​​ൻ മാ​​​​ത്ര​​​​മേ ഈ ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വൂ​​​​വെ​​​​ന്നും കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. അ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ഈ ​​​​ഉ​​​​ത്ത​​​​ര​​​​വെ​​​​ന്നും മ​​​​റ്റു കേ​​​​സു​​​​ക​​​​ളി​​​​ൽ ഇ​​​​തു കീ​​​​ഴ്‌വ​‌​​​ഴ​​​​ക്ക​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Latest News

Corehub Up