Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthirappuzha River

Idukki

മു​തി​ര​പ്പു​ഴ​യാ​റി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി

മൂ​ന്നാ​ർ: മു​തി​ര​പ്പു​ഴ​യാ​റി​ലേ​ക്കു മ​ലി​ന​ജ​ല​വും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ത​ള്ളി​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി. ജി​ല്ലാ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്ക്വാ​ഡും മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.


പ​രി​ശോ​ധ​ന​യി​ൽ ആ​റു ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു മ​ലി​ന​ജ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ൽ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ നേ​ര​ത്തേ സ്കൂ​ൾ പ​രി​സ​ര​ത്തേ​ക്കു ശു​ചി​മു​റി​മാ​ലി​ന്യം ഒ​ഴു​ക്കി​യ​തി​ന്‍റെ പേ​രി​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​ന​ങ്ങ​ളെ ത്തു​ട​ർ​ന്ന് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി.

മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ണ്ടും ലം​ഘ​ന​മു​ണ്ടാ​യാ​ൽ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി അ​തി​ന്‍റെ ചെ​ല​വു​ക​ൾ കൂ​ടി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​നം. മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​നും ജ​ല​സ്രോ​ത​സു​ക​ളു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ളും പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​തി​ര​പ്പു​ഴ​യെ മാ​ലി​ന്യ മു​ക്ത​മാ​ക്കാ​ൻ ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം നി​ര​ന്ത​രം പ​രി​ശ്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന​തി​നി​ടെ​യാ​ണ് ഇ​വി​ടേ​ക്കു മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​യ​ർ​ന്ന​ത്. പു​ഴ​യി​ൽ രാ​സ​മാ​ലി​ന്യം ക​ല​രു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Latest News

Corehub Up