Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muvattupuzha Vali Irrigation Project

Ernakulam

21 പ്ര​വൃ​ത്തി​ക​ള്‍​ക്ക് ടെ​ന്‍​ഡ​ര്‍

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി (എം​വി​ഐ​പി) ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 21 പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. ടെ​ന്‍​ഡ​ര്‍ മ​റ്റു ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു പ്ര​വൃ​ത്തി​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. 1.36 കോ​ടി​യാ​ണ് 21 പ​ദ്ധ​തി​ക​ള്‍​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫു​മാ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ന​ട​ത്തി​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ദ്ധ​തി​യി​ലെ ആ​കെ 77 പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി ആ​റു കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്ന​ത്. തു​ക അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ സാ​ങ്കേ​തി​കാ​നു​മ​തി വേ​ഗ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​വാ​ന്‍ എം​എ​ല്‍​എ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ള്‍ 1.36 കോ​ടി ചെ​ല​വു വ​രു​ന്ന 21 പ്ര​വൃ​ത്തി​ക​ള്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്കം, പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍, മ​ണ്ണി​ടി​ച്ചി​ല്‍, ക​ര​യി​ടി​ച്ചി​ല്‍, അ​പ​ര്യാ​പ്ത​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ എ​ന്നി​വ മൂ​ലം പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ലു​ക​ളും ഉ​പ​ക​നാ​ലു​ക​ളും ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. പ​ല ഭാ​ഗ​ങ്ങ​ളി​ലും ലൈ​നിം​ഗ് ത​ക​ര്‍​ച്ച, ചോ​ര്‍​ച്ച, പൊ​ട്ട​ല്‍, വ​ശ​ങ്ങ​ള്‍ ഇ​ടി​യ​ല്‍, സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളു​ടെ നാ​ശം, ക്രോ​സ് ഡ്രെ​യ്നേ​ജ് ഘ​ട​ന​ക​ളു​ടെ ജീ​ര്‍​ണാ​വ​സ്ഥ എ​ന്നി​വ മൂ​ലം ജ​ല​വി​ത​ര​ണ​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത കാ​ര്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു. വ​ലി​യ തോ​തി​ല്‍ ജ​ല​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന ഈ ​സാ​ഹ​ച​ര്യം എം​എ​ല്‍​എ മ​ന്ത്രി​യെ നേ​രി​ട്ട് ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​റു​കോ​ടി അ​നു​വ​ദി​ച്ച​ത്. പ്ര​ധാ​ന ക​നാ​ലു​ക​ള്‍, ബ്രാ​ഞ്ച് ക​നാ​ലു​ക​ള്‍, ഡാ​മി​ല്‍ നി​ന്നോ പ്ര​ധാ​ന ക​നാ​ലി​ല്‍ നി​ന്നോ വ​രു​ന്ന വെ​ള്ളം കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ട് എ​ത്തി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ചെ​റി​യ ശാ​ഖാ ക​നാ​ലു​ക​ള്‍, ക്രോ​സ് ഡ്രെ​യ്നേ​ജ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നൊ​പ്പം ക​നാ​ലു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞു​കൂ​ടി സു​ഗ​മ​മാ​യ ജ​ല​വി​ത​ര​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന ചെ​ളി​യും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും സ്ഥി​ര​മാ​യ ജ​ല​സേ​ച​നം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച​താ​ണ് മൂ​വാ​റ്റു​പു​ഴ വാ​ലി ജ​ല​സേ​ച​ന പ​ദ്ധ​തി. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ല്‍ നി​ന്നു​ള്ള ജ​ല​മാ​ണ് പ്ര​ധാ​ന​മാ​യും ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. 323 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ നി​ര്‍​മി​ച്ച ക​നാ​ലു​ക​ളി​ലൂ​ടെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ജ​ല​സേ​ച​നം ല​ഭ്യ​മാ​കു​ന്ന​ത്.

തൊ​ടു​പു​ഴ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം, പി​റ​വം, ക​ടു​ത്തു​രു​ത്തി, ഏ​റ്റു​മാ​നൂ​ര്‍, കോ​ട്ട​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ക​ദേ​ശം 18,173 ഹെ​ക്ട​ര്‍ ഭൂ​മി​യി​ലെ ക​ര്‍​ഷ​ക​രു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​ണ് ഈ ​പ​ദ്ധ​തി. ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ 21 പ്ര​വൃ​ത്തി​ക​ളു​ടെ​യും ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ആ​രം​ഭി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.

Latest News

Corehub Up