Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mylampully

Palakkad

മൈ​ലംപു​ള്ളി​യി​ലെ ടോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രിന്‍റെ ക​രാ​ർപ്ര​കാ​രം: വി.​കെ.​ ശ്രീ​ക​ണ്ഠ​ൻ എം​പി

ക​ല്ല​ടി​ക്കോ​ട്‌: ദേ​ശീ​യ​പാ​ത​യു​ടെ നി​ല​വാ​ര​ങ്ങ​ളോ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത റോ​ഡി​ൽ മൈ​ലം​പു​ള്ളി​യി​ൽ ടോ​ൾ പി​രി​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി​യു​മാ​യു​ണ്ടാ​ക്കി​യ ക​രാ​ർ​പ്ര​കാ​ര​മാ​ണെ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. 2020 ലാ​ണ് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും സം​സ്ഥാ​നസ​ർ​ക്കാ​രും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ച​ത്.

ക​രി​ങ്ക​ല്ല​ത്താ​ണി മു​ത​ൽ താ​ണാ​വ് വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​രി​ച്ച് പു​ന​ർ​നി​ർ​മി​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. ഇ​തി​ന് ‌ചെ​ല​വാ​കു​ന്ന തു​ക ടോ​ളി​ലൂ​ടെ പി​രി​ച്ചെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വാ​ദം ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു കേ​ര​ള സ​ർ​ക്കാ​ർ പ​റ​ഞ്ഞ മു​ണ്ടൂ​ർ പൊ​രി​യാ​നി​യി​ൽ ടോ​ൾ ബൂ​ത്ത് സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്തതും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി മു​ന്നോ​ട്ടു​പോ​യ​തും.

എ​ന്നാ​ൽ തൂ​ത​മു​ത​ൽ മു​ണ്ടൂ​ർ വ​രെ​യു​ള്ള സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ പോ​കു​ന്ന യാ​ത്ര​ക്കാ​ർ നാലു കി​ലോ​മീ​റ്റ​ർ ദൂ​രം പോ​കു​ന്ന​തി​ന് ടോ​ൾ കൊ​ടു​ക്ക​ണ​മെ​ന്ന​തി​നാ​ൽ ചെ​ർ​പ്പു​ള​ശേ​രി മു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളും സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി, എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളു​യ​ർ​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി ടോ​ൾ ബൂ​ത്ത് നി​ർ​മാണം നി​ർ​ത്തിവയ്​ക്കു​ക​യാ​യി​രു​ന്നു.

മു​ണ്ടൂ​രി​നും ക​ല്ല​ടി​ക്കോ​ടി​നുമി​ട​യി​ൽ മ​റ്റൊ​രു സ്ഥ​ലം അ​നു​വ​ദി​ക്കാ​മെ​ന്ന് സം​സ്ഥാ​നസ​ർ​ക്കാ​ർ ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ മൈ​ലം​പു​ള്ളി​യി​ൽ ടോ​ൾ നി​ർ​മി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്ത് ടോ​ൾ നി​ർ​മി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്നും ടോ​ൾ നി​ർ​മാ​ണം നി​ർ​ത്തി​വെ​യ്ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എം​പി കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​നും ക​ത്ത​യയ്​ക്കു​ക​യും നേ​രി​ൽ ബ​ന്ധ​പ്പെ​ട്ട് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ഉ​ണ്ടാ​യി. ടോ​ളി​ന്‍റെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് വീ​തി​യി​ല്ലാ​ത്ത​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര പോ​ലും സാ​ധ്യ​മ​ല്ല.നാ​ട്ടു​കാ​രും വി​വി​ധ സം​ഘ​ട​നാ​നേ​താ​ക്ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും സ​മ​ര​മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

Latest News

Corehub Up