Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MysteriousCase

Europe

എം​ബി​എ പ​ഠ​ന​ത്തി​നാ​യി ല​ണ്ട​നി​ലേ​ക്ക് പോ​യ യു​വ​തി​ പൂ​ണെ​​യി​ൽ മ​രി​ച്ചനി​ല​യി​ൽ; അ​ടി​മു​ടി ദു​രൂ​ഹ​ത

പൂണെ: കു​ടും​ബ​ത്തെ അ​റി​യി​ക്കാ​തെ യു​കെ​യി​ൽ നി​ന്നും ര​ഹ​സ്യ​മാ​യി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ യു​വ​തി പൂ​ന​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഛത്ര​പ​തി സാം​ഭാ​ജി​ന​ഗ​ർ സ്വ​ദേ​ശി മു​ഗ്ധ ദേ​ശ്മു​ഖാ​ണ് (34) മ​രി​ച്ച​ത്. 

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് എം​ബി​എ പ​ഠ​ന​ത്തി​നാ​യി മു​ഗ്ധ ല​ണ്ട​നി​ലേ​ക്ക് പോ​യ​ത്. അ​വി​ടെ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യും പാ​ർ​ട്ട് ടൈം ​ജോ​ലി​ക​ൾ ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഈ മാസം 24ന് ​ശേ​ഷം മു​ഗ്ധ ഫോ​ൺ കോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​താ​വു​ക​യും ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ല​ണ്ട​നി​ലു​ള്ള അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളെ ബ​ന്ധ​പ്പെ​ട്ടു.

22നാ​ണ് മു​ഗ്ധ​യു​മാ​യി അ​വ​സാ​ന​മാ​യി സം​സാ​രി​ച്ച​തെ​ന്ന് സു​ഹൃ​ത്ത് അ​റിയി​ച്ചു. തു​ട​ർ​ന്ന് സു​ഹൃ​ത്ത് ല​ണ്ട​ൻ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും മു​ഗ്ധ ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ യു​കെ വി​ട്ടി​രു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. 

പി​താ​വ് മു​ഗ്ധ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഈ മാസം എ​ട്ടി​നും 25-നും ​ഇ​ട​യി​ൽ നി​ര​വ​ധി ഫു​ഡ് ഡെ​ലി​വ​റി ഇ​ട​പാ​ടു​ക​ൾ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ ചി​ല​ത് ഉ​സ്മാ​ൻ​പു​ര​യി​ൽ നി​ന്നു​ള്ള​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ യു​വ​തി ഇ​ന്ത്യ​യി​ലു​ണ്ടെ​ന്ന് കു​ടും​ബം ഉ​റ​പ്പി​ച്ചു.

പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പൂണെ​യി​ലെ ഗ​ഹും​ജെ​യി​ലു​ള്ള ലോ​ധ ബെ​ൽ​മോ​ണ്ടോ കോം​പ്ല​ക്സി​ലാ​ണ് യു​വ​തി​യു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി. പൊ​ലി​സെ​ത്തി ഫ്ലാ​റ്റ് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മു​ഗ്ധ​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ പ​രി​ക്കു​ക​ളൊ​ന്നും കാ​ണ്ട​ത്തി​യി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് മു​ഗ്ധ ഈ ​ഫ്ലാ​റ്റ് വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ങ്കി​ലും ഓ​ഗ​സ്റ്റ് മു​ത​ലാ​ണ് ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up