Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N Vasu

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും ഇ​ഡി സ​മ​ൻ​സ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റും ക​മ്മീ​ഷ്ണ​റു​മാ​യി​രു​ന്ന എ​ൻ. വാ​സു​വി​നും ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ർ​ക്കും സ​മ​ൻ​സ് അ‍​യ​ച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. മാ​ർ​ച്ച് ആ​ദ്യ​വാ​രം ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ച​ത്.

ത​ന്ത്രി​യോ​ട് മാ​ർ​ച്ച് നാ​ലി​ന് എ​ത്താ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി​യു​ടെ പ്ര​തി​പ​ട്ടി​ക​യി​ലു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ഇ​ഡി ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ന​ട​പ​ടി.

പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധം, ത​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള തെ​ളി​വു​ക​ളി​ലു​ള്ള അ​പ​ര്യാ​പ്ത​ത തു​ട​ങ്ങി​യ​വ പ​രി​ഗ​ണി​ച്ചാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി ത​ന്ത്രി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സ്വാ​ഭാ​വി​ക ജാ​മ്യ​മ​ല്ലാ​ത്ത ഈ ​വി​ധി തൊ​ണ്ണൂ​റ് ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ല​ഭി​ച്ച​ത് ത​ന്ത്രി​ക്ക് ആ​ശ്വാ​സ​മാ​ണ്.

അ​റ​സ്റ്റി​ലാ​യി 41–ാം ദി​വ​സ​മാ​ണ് ത​ന്ത്രി​ക്ക് ജാ​മ്യം കി​ട്ടി​യ​ത്. ഇ​ത്ര വേ​ഗ​ത്തി​ല്‍ ജാ​മ്യം കി​ട്ടു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്‍. ത​ന്ത്രി എ​ന്നു​ള്ള രീ​തി​യി​ലാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യ​തെ​ന്നും സ്വ​ര്‍​ണാ​പ​ഹ​ര​ണ കേ​സു​ക​ളി​ല്‍ പ​ങ്കി​ല്ലെ​ന്നു​മാ​ണ് രാ​ജീ​വ​ര് കോ​ട​തി​യെ അ​റി​യി​ച്ച​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള: ജാ​മ്യം തേ​ടി എ​ൻ. വാ​സു സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ജാ​മ്യം തേ​ടി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ​ന്‍. വാ​സു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ജാ​മ്യം നി​ഷേ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ അ​പ്പീ​ൽ ന​ൽ​കി.

അ​ന്വേ​ഷ​ണ​വു​മാ​യി താ​ൻ പൂ​ർ​ണമാ​യി സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വാ​സു​വി​ന്‍റെ വാ​ദം. ആ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ ക​സ്റ്റ​ഡി​യി​ൽ വയ്ക്കേ​ണ്ട​തി​ല്ലെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് വാ​സു​വി​ന്‍റെ വാ​ദം.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍, ക​ട്ടി​ള​പ്പാ​ളി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യ്ക്ക് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ എ​ന്‍. വാ​സു​വി​ന്‍റെ​യും മു​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ മു​രാ​രി ബാ​ബു​വി​ന്‍റെ​യും മു​ന്‍ തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ്‌ണ​ര്‍ കെ.​എ​സ്. ബൈ​ജു​വി​ന്‍റെ​യും ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് എ​ന്‍. വാ​സു ജാ​മ്യം തേ​ടി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്: എ​ൻ.​ വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ്ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ആ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

ക​ട്ടി​ള​പ്പാ​ളി കേ​സി​ൽ എ​ൻ.​വാ​സു മൂ​ന്നാം പ്ര​തി​യാ​ണ്. 2019ൽ ​ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന വാ​സു​വി​ന്‍റെ ശു​പാ​ർ​ശ​യി​ലാ​ണ് ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് വാ​സു​വി​ന് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വാ​സു ജ​യി​ലി​ൽ തു​ട​രും.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ. വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക.

ക​ട്ടി​ള​പാ​ളി​യി​ലെ സ്വ​ർ​ണം ചെ​മ്പെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത് എ​ൻ. വാ​സു​വി​ന്‍റെ ശി​പാ​ർ​ശ​യി​ലാ​ണെ​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ വാ​സു മൂ​ന്നാം പ്ര​തി​യാ​ണ്. പ്രാ​യ​വും ആ​രോ​ഗ്യ​സ്ഥി​തി​യും പ​രി​ഗ​ണി​ച്ച് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

2019ൽ ​ദേ​വ​സ്വം ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന എ​ൻ. വാ​സു വി​ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് പാ​ളി​ക​ൾ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. ബോ​ർ​ഡി​ന്‍റെ ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ഴും വാ​സു ചു​മ​ത​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

 

Kerala

സ്വർണക്കൊള്ള: പരമാവധി തെളിവു ശേഖരിക്കാൻ എസ്ഐടി

തി​രു​വ​ന​ന്ത​പു​രം: സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യി​​ൽ ത​​നി​​ക്ക് യാ​​തൊ​​രു പ​​ങ്കു​​മി​​ല്ലെ​​ന്നാ​​ണ് മു​​ൻ ദേ​​വ​​സ്വം ക​​മ്മീ​​ഷ​​ണ​​ർ എ​​ൻ.​​വാ​​സു അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​നു മൊ​​ഴി ന​​ൽ​​കി​​യി​​രു​​ന്ന​​ത്.

സ്വ​​ർ​​ണം പൂ​​ശാ​​നാ​​യി കൊ​​ണ്ടു​​പോ​​യ​​തു ത​​ന്‍റെ അ​​റി​​വോ​​ടെ​​യാ​​യി​​രു​​ന്നി​​ല്ലെ​​ന്നും സ്വ​​ർ​​ണ​​പ്പാ​​ളി ചെ​​മ്പു​​പാ​​ളി​​യാ​​ണെ​​ന്നു മാ​​റ്റി​​യെ​​ഴു​​തി​​യ​​തി​​നെ​ക്കു​​റി​​ച്ച് ഓ​​ർ​​ക്കു​​ന്നി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു വാ​​സു​​വി​​ന്‍റെ മൊ​​ഴി.

സ്വ​​ർ​​ണ​​ക്കൊ​​ള്ള കേ​​സി​​ൽ മു​​ഖ്യ​​പ്ര​​തി​​ക​​ളാ​​യ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ പോ​​റ്റി​​യും മു​​രാ​​രി ബാ​​ബു​​വും മു​​ൻ തി​​രു​​വാ​​ഭ​​ര​​ണ ക​​മ്മീ​​ഷ​​ണ​​ർ കെ.​​എ​​സ്. ബൈ​​ജു​​വും റി​​മാ​​ൻ​​ഡി​​ൽ തു​​ട​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് വാ​​സു​​വി​​ന്‍റെ നി​​ർ​​ണാ​​യ​​ക അ​​റ​​സ്റ്റ്.

ഹൈ​​ക്കോ​​ട​​തി​​യി​​ൽ അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട് സ​​മ​​ർ​​പ്പി​​ക്കാ​​ൻ ഇ​​നി ര​​ണ്ടാ​​ഴ്ച മാ​​ത്രം ശേ​​ഷി​​ക്കേ പ​​ര​​മാ​​വ​​ധി ശാ​​സ്ത്രീ​​യ തെ​​ളി​​വു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ക്കാ​​നാ​​ണു പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ന്‍റെ ശ്ര​​മം.

കേ​​സി​​ലെ ഉ​​ന്ന​​ത​​നാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ടു​​ന്ന വാ​​സു​​വി​​ന് സി​​പി​​എ​​മ്മു​​മാ​​യി സു​​ദീ​​ർ​​ഘ ബ​​ന്ധ​​മാ​​ണു​​ള്ള​​ത്. കൊ​​ല്ലം കു​​ള​​ക്ക​​ട ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച എ​​ൻ.​​ വാ​​സു മു​​ൻ​​മ​​ന്ത്രി പി.​​കെ. ഗു​​രു​​ദാ​​സ​​ന്‍റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യു​​മാ​​യി​​രു​​ന്നു. തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം​​ബോ​​ർ​​ഡ് ക​​മ്മീ​​ഷ​​ണ​​റാ​​യി ര​​ണ്ടു ത​​വ​​ണ സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച വാ​​സു പി​​ന്നീ​​ട് ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള: ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ തിരുവിതാംകൂർ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ വാ​സു​വി​നെ ചോ​ദ്യം ചെ​യ്ത് എ​സ്ഐ​ടി. എ​സ്.​പി. ശ​ശി​ധ​ര​നാ​ണ് എ​ൻ. വാ​സു​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്.

വാ​സു​വി​ന്‍റെ പി​എ സു​ധീ​ഷ് കു​മാ​റി​ന്‍റെ അ​റ​സ്‌​റ്റി​ന് പി​ന്നാ​ലെ​യാ​ണ് വാ​സു​വി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്തി​രി​ക്കു​ന്ന​ത്. എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം ഉ​ന്ന​ത​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ന്നു​വെ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്.

Latest News

Corehub Up