Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N. Shamsudheen

Palakkad

മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന്‍ പ​താ​ക​യു​യ​ർ​ത്തും

പാ​ല​ക്കാ​ട്: നാ​ളെ കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ രാ​വി​ലെ ഒ​ന്പ​തി​ന് മ​ന്ത്രി എ​ന്‍. ഷം​സു​ദീ​ന്‍ ദേ​ശീ​യ​പ​താ​ക ഉ​യ​ര്‍​ത്തി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന​സ​ന്ദേ​ശം ന​ല്‍​കും.

വി​വി​ധ സാ​യു​ധ​സേ​നാ വി​ഭാ​ഗ​ങ്ങ​ളും എ​ന്‍​സി​സി, സ്‌​കൗ​ട്ട്, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും ഉ​ള്‍​പ്പെ​ടെ 26 പ്ലാ​റ്റൂ​ണു​ക​ളും ര​ണ്ട് ബാ​ന്‍​ഡ് ട്രൂ​പ്പു​ക​ളും പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കും. മി​ക​ച്ച പ്ലാ​റ്റൂ​ണു​ക​ള്‍​ക്ക് മൊ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്ത​തി​നു ശേ​ഷം ദേ​ശീ​യ​ഗാ​ന​ത്തോ​ടെ ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ക്കും. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ കെ. ​സു​ധീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

പ​രി​പാ​ടി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ സി​വി​ല്‍​സ്റ്റേ​ഷ​നി​ലും മ​റ്റ് ഓ​ഫീ​സു​ക​ളി​ലും സ്വാ​ത​ന്ത്ര്യ​ദി​നം സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ക്കും.
പൂ​ര്‍​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​യി​രി​ക്ക​ണം പ​രി​പാ​ടി​ക​ള്‍ ന​ട​ത്തേ​ണ്ട​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. യോ​ഗ​ത്തി​ല്‍ പാ​ല​ക്കാ​ട് ആ​ര്‍​ഡി​ഒ കെ. ​ദേ​വ​കി, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up