Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NASA Voyager 1

നാസയുടെ വോയേജർ ഒന്നാം പേടകം ഒരു ‘പ്രകാശദിനം’ പിന്നിടുന്ന ആദ്യ മനുഷ്യനിർമിത വസ്തു

ഹൂ​​​സ്റ്റ​​​ൺ: ​​​നാ​​​സ​​​യു​​​ടെ വോ​​​യേ​​​ജ​​​ർ ഒ​​​ന്നാം പേ​​​ട​​​കം ഒ​​​രു ‘പ്ര​​​കാ​​​ശ​​​ദി​​​ന’ ദൂ​​​രം പി​​​ന്നി​​​ട്ടു. മ​​​നു​​​ഷ്യ​​​നി​​​ർ​​​മി​​​ത​​​മാ​​​യ ഒ​​​രു വ​​​സ്തു ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യം. പ്ര​​​കാ​​​ശം 24 മ​​​ണി​​​ക്കൂ​​​റി​​​ൽ പി​​​ന്നി​​​ടു​​​ന്ന ദൂ​​​ര​​​മാ​​​ണ് ഒ​​​രു പ്ര​​​കാ​​​ശ​​​ദി​​​നം. ഏ​​​താ​​​ണ്ട് 2600 കോ​​​ടി കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രു​​​മി​​​ത്.

വി​​​ക്ഷേ​​​പ​​​ണ​​​ത്തി​​​ന്‍റെ 49-ാം വ​​​ർ​​​ഷ​​​മാ​​​ണ് വോ​​​യേ​​​ജ​​​ർ ഒ​​​ന്നാം പേ​​​ട​​​കം ഈ ​​​നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം ഉ​​​ച്ച​​​യ്ക്ക് 3.46നാ​​​ണ് ഒ​​​രു പ്ര​​​കാ​​​ശ​​​ദി​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തെ​​​ന്നു നാ​​​സ അ​​​റി​​​യി​​​ച്ചു.

അ​​​താ​​​യ​​​ത് പേ​​​ട​​​കം ഇ​​​പ്പോ​​​ൾ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 2600 കോ​​​ടി കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ്. പേ​​​ട​​​ക​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള സി​​​ഗ്ന​​​ലു​​​ക​​​ൾ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ ജെ​​​റ്റ് പ്രൊ​​​പ്പ​​​ൽ​​​ഷ​​​ൻ ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ൽ എ​​​ത്താ​​​ൻ 24 മ​​​ണി​​​ക്കൂ​​​ർ എ​​​ടു​​​ക്കും.

അ​​​മേ​​​രി​​​ക്ക​​​ൻ ബ​​​ഹി​​​രാ​​​കാ​​​ശ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ നാ​​​സ വ്യാ​​​ഴം, ശ​​​നി ഗ്ര​​​ഹ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ൻ 1977 സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ചി​​​ന് വി​​​ക്ഷേ​​​പി​​​ച്ച​​​താ​​​ണ് വോ​​​യേ​​​ജ​​​ർ ഒ​​​ന്നാം പേ​​​ട​​​കം. സൗ​​​ര​​​യൂ​​​ഥ​​​വും പി​​​ന്നി​​​ട്ട പേ​​​ട​​​കം 2012ൽ ​​​ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​സ്‌​​​റ്റെ​​​ല്ല​​​ർ ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തു പ്ര​​​വേ​​​ശി​​​ച്ച് യാ​​​ത്ര തു​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​പ്പോ​​​ൾ മ​​​ണി​​​ക്കൂ​​​റി​​​ൽ 61,000 കി​​​ലോ​​​മീ​​​ർ വേ​​​ഗ​​​ത്തി​​​ലാ​​​ണ് സ​​​ഞ്ചാ​​​രം. ആ​​​ണ​​​വ​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലാ​​​ണു പേ​​​ട​​​കം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ബ​​​ഹി​​​രാ​​​കാ​​​ശ​​​ത്തെ വി​​​കി​​​ര​​​ണ​​​ങ്ങ​​​ൾ, കാ​​​ന്തി​​​ക മേ​​​ഖ​​​ല​​​ക​​​ൾ തു​​ട​​ങ്ങി​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ച് ഒ​​​ട്ടേ​​​റെ വി​​​വ​​​ര​​​ങ്ങ​​​ൾ പേ​​​ട​​​കം ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. മൂ​​​ന്നു​​​നാ​​​ലു വ​​​ർ​​​ഷം കൂ​​​ടി വോ​​​യേജ​​​റി​​​ൽ​​​നി​​​ന്ന് സി​​​ഗ്ന​​​ലു​​​ക​​​ൾ ല​​​ഭി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണു നാ​​​സ ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്ന​​​ത്.

അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളെ​ങ്ങാ​നും ക​ണ്ടെ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ 55 ഭാ​ഷ​ക​ളി​ൽ അ​വ​ർ​ക്കു​ള്ള അ​ഭി​വാ​ദ്യ​വും മ​നു​ഷ്യ​രാ​ശി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ന്ന​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ജി​മ്മി കാ​ർ​ട്ട​ർ എ​ഴു​തി​യ സ​ന്ദേ​ശ​വും വോ​യേ​ജ​ർ ഒ​ന്നാം പേ​ട​ക​ത്തി​ലു​ണ്ട്.
1977 ഓ​​​ഗ​​​സ്റ്റ് 20ന് ​​​വോ​​​യേ​​​ജ​​​ർ ര​​​ണ്ടാം പേ​​​ട​​​കം നാ​​​സ വി​​​ക്ഷേ​​​പി​​​ച്ചി​​​രു​​​ന്നു. 2018ൽ ​​​ഇ​​​ന്‍റ​​​ർ​​​സ്‌​​​റ്റെ​​​ല്ല​​​ർ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ഈ ​​​പേ​​​ട​​​കം ഇ​​​പ്പോ​​​ൾ ഭൂ​​​മി​​​യി​​​ൽ​​​നി​​​ന്ന് 2,100 കോ​​​ടി കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​​ണ്.

Latest News

Corehub Up