Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCP Split

പ​വാ​റി​നെ ക​ണ്ട് പ്ര​ഫു​ൽ പ​ട്ടേ​ൽ; എ​ൻ​സി​പിയിൽ ല​യ​ന നീ​ക്കം സ​ജീ​വം

മും​ബൈ: എ​ൻ​സി​പി​യി​ലെ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ല​യ​ന ച​ർ​ച്ച​ക​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. മു​തി​ർ​ന്ന എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ൽ എ​ൻ​സി​പി (എ​സ്പി) അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ച​തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും ചൂ​ടു​പി​ടി​ച്ച​ത്. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​യെ തു​ട​ർ​ന്ന് മും​ബൈ​യി​ലെ ബ്രീ​ച്ച് കാ​ൻ​ഡി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ് ശ​ര​ദ് പ​വാ​ർ. 

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ സ​ന്ദ​ർ​ശ​നം. വ​രു​ന്ന 10ന് ​ശേ​ഷ​മു​ള്ള മ​റ്റൊ​രു കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും പ​റ​ത്തു​വ​ന്നു. ന​വം​ബ​ർ 10ന് ​ശേ​ഷം താ​ൻ മും​ബൈ​യി​ലു​ണ്ടാ​കു​മെ​ന്നും അ​ന്ന് ഒ​രു​മി​ച്ചി​രു​ന്ന് കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​മെ​ന്നും പ്ര​ഫു​ൽ പ​ട്ടേ​ൽ ശ​ര​ദ് പ​വാ​റി​നോ​ട് പ​റ​യു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്. പ​വാ​ർ ഇ​തി​നോ​ട് സ​മ്മ​തം അ​റി​യി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം.

എ​ന്നാ​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ദേ​ശീ​യ, സം​സ്ഥാ​ന രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളാ​ണ് ച​ർ​ച്ച ചെ​യ്ത​തെ​ന്നും എ​ൻ​സി​പി​യു​ടെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ഫു​ൽ പ​ട്ടേ​ൽ വ്യ​ക്ത​മാ​ക്കി. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ന​വം​ബ​ർ 10ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്. എ​ൻ​സി​പി മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​ൻ സു​നി​ൽ ത​ത്ക​റെ​യു​ടെ പ്ര​തി​ക​ര​ണ​വും ല​യ​ന ച​ർ​ച്ച​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കി.

അ​ജി​ത് പ​വാ​ർ ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ളു​ടെ​യും ല​യ​നം ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ത​ന്നെ ന​ട​ക്കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് സു​നി​ൽ ത​ത്ക​റെ​യു​ടെ പ്ര​തി​ക​ര​ണം. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി സു​നേ​ത്ര പ​വാ​റാ​ണ് നി​ല​വി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ എ​ൻ​സി​പി​യെ ന​യി​ക്കു​ന്ന​ത്. മ​ഹാ വി​കാ​സ് അ​ഘാ​ഡി (എം​വി​എ) സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ എ​ൻ​സി​പി (എ​സ്‌​പി) ശ​ര​ദ് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

Latest News

Corehub Up