കോട്ടയം: റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയായ എന്സിആര്പിഎസിന്റെ ആഭിമുഖ്യത്തില്‍ കേരളത്തില്‍ നിന്നുള്ള റീജണല്‍ ഭാരവാഹികളെയും റബര്‍ ബോര്‍ഡ് കമ്പനികളിലെ കര്‍ഷക ഡയറക്ടഡ് ബോര്‍ഡ് അംഗങ്ങളെയും പങ്കെടുപ്പിച്ചു സംസ്ഥാന റബര്‍ കര്‍ഷക ക്യാമ്പ് ഡിസംബര്‍ നാല് അഞ്ച് തീയതികളില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഹാളില്‍ നടക്കും.
നാലിനു രാവിലെ 10.30ന് മന്ത്രി ടി. സിദ്ദിഖ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. എന്സിആര്പിഎസി ദേശീയഅധ്യക്ഷന്‍ ഏബ്രഹാം വര്‍ഗീസ് കാപ്പില്‍ അധ്യക്ഷത വഹിക്കും. റബര്‍ ബോര്‍ഡ് ചെയര്മാന് എന്‍. ഹരി, നാട്ടകം സുരേഷ് എംഎല്‍എ തുടങ്ങിയവർ പ്രസംഗിക്കും.
അഞ്ചിനു രാവിലെ ഒന്‍പതിന് ആര്‍പിഎസുകളുടെ ശക്തീകരണം എന്ന വിഷയത്തില്‍നടക്കുന്ന ആശയരൂപീകരണ സമ്മേളനം റബര്‍ ബോര്‍ഡ് പ്രൊഡക്ഷന്‍ കമ്മിഷണര്‍ ഡോ. ടി. സിജു ഉദ്ഘാടനം ചെയ്യും. 11നു നടക്കുന്ന സമാപന സമ്മേളനം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.