ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിൽനിന്നു കൂറുമാറി നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്ന എംപിമാർ ഇന്നലെ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു.
പാർലമെന്റ് സമുച്ചയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുതിർന്ന കേന്ദ്രമന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു യോഗം.
കൂറുമാറിയതിനുശേഷം 20 തൃണമൂൽ എംപിമാർ ലോക്സഭയിൽ പ്രത്യേക ബ്ലോക്ക് ആയാണ് ഇരിക്കുന്നതെങ്കിലും എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്ന് ഉറപ്പാക്കുന്നതാണ് ഇവരുടെ പാർലമെന്ററി പാർട്ടി യോഗത്തിലെ സാന്നിധ്യം.
ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബില്ലിനെയുൾപ്പെടെ എൻസിപിഐ പിന്തുണയ്ക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത മുൻ തൃണമൂൽ എംപി സായോനി ഘോഷ് അറിയിച്ചു.