Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NORKACareInsurance

Middle East and Gulf

നോ​ർ​ക്ക കെ​യ​ർ പു​തു​ക്ക​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി കേ​ളി

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ​യ്ക്ക് ആ​ശ്വാ​സ​മാ​യ നോ​ർ​ക്ക കെ​യ​ർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പു​തു​ക്കു​ന്ന​തി​ൽ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ൽ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ തു​ട​രു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

നോ​ർ​ക്ക കെ​യ​ർ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി ഈ മാസം 31ന് അ​വ​സാ​നി​ക്കാ​നി​രി​ക്കെ, പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​വാ​സി​ക​ൾ ഉ​യ​ർ​ത്തു​ന്ന പ്ര​ധാ​ന പ​രാ​തി. ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്കാ​നു​ള്ള സൗ​ക​ര്യം പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കാ​ത്ത​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ അം​ഗ​ങ്ങ​ളാ​യ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​തി​വ​ർ​ഷം 13,450 രൂ​പ പ്രീ​മി​യം അ​ട​ച്ചാ​ൽ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്നു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ ഈ ​പ​ദ്ധ​തി ത​ട​സ​മി​ല്ലാ​തെ തു​ട​രാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ളി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ മു​ട​ങ്ങു​ന്ന​ത് നി​ര​വ​ധി പ്ര​വാ​സി കു​ടും​ബ​ങ്ങ​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​മെ​ന്ന​തി​നാ​ൽ, പു​തു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ച് പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് കേ​ളി​യു​ടെ ആ​വ​ശ്യം.

Latest News

Corehub Up