Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NORKARoots

Middle East and Gulf

നോ​ർ​ക്ക റൂ​ട്ട്‌​സ് സി​ഇ​ഒ രാ​ജേ​ഷ് മാ​ധ​വ​നു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി ഐഒസി യു​എ​ഇ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി

തിരുവനന്തപുരം: നോ​ർ​ക്ക റൂ​ട്ട്‌​സി​ന്‍റെ പു​തി​യ സി​ഇ​ഒ രാ​ജേ​ഷ് മാ​ധ​വ​നു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​ഇ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി  ചെ​ന്നി​ത്ത​ല കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പ്ര​വാ​സി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വി​വി​ധ ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തു.

പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​ക​ൾ, പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ നേ​രി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.

നോ​ർ​ക്ക റൂ​ട്സ് ആ​രം​ഭി​ക്കു​ന്ന നോ​ർ​ക്ക കെ​യ​ർ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ച​ർ​ച്ച ന​ട​ത്തി. നോ​ർ​ക്ക റൂ​ട്സി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​റും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​ജോ​സ​ഫും കൂ​ടി​ക്കാ​ഴ്ച​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

വ​രാ​നി​രി​ക്കു​ന്ന നോ​ർ​ക്ക കെ​യ​ർ പ​രി​പാ​ടി​ക​ളി​ൽ പ്ര​വാ​സ സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ക​യും അ​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യും നി​ർ​മാ​ണാ​ത്മ​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന സം​ഘ​ട​ന​ക​ളെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ടു.

പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​വും സു​ര​ക്ഷ​യും അ​വ​കാ​ശ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും കൈ​കോ​ർ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെന്ന് ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up