തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് എന്നാൽ സ്വയം പെരുപ്പിച്ചു കാട്ടി അവതരിപ്പിക്കുന്നതോ ബ്രാൻഡിംഗോ അല്ലെന്നും, മറിച്ച് ജനങ്ങളുമായി നിരന്തരം സംവദിക്കാനും കൃത്യമായ ഇടപെടലുകൾ സാധ്യമാക്കാനും കഴിയുന്ന ഫലപ്രദവും ചടുലവുമായൊരു ഉപാധിയാണെന്നും കായിക യുവജനക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്.
പബ്ലിക് റിലേഷൻസ്, ജേണലിസം, പരസ്യമേഖല എന്നിവയിലെ പ്രഫഷണലുകളുടെ ഇന്ത്യയിലെ കൂട്ടായ്മയായ പബ്ലിക് റിലേഷൻസ് കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്റെ മുഖം, എന്റെ ഫിഗർ എന്ന രീതിയിൽ സ്വയം തള്ളിമറിക്കുന്നതല്ല യഥാർഥ പിആർ. ഗുണകരമായ രീതിയിൽ ഭരണ-പൊതുസംവിധാനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒന്നാണതെന്നും അദ്ദേഹം പറഞ്ഞു.