Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NSS Estate

Kannur

പ​ന​ത്ത​ടി എ​ൻ​എ​സ്എ​സ് എ​സ്റ്റേ​റ്റി​ൽ പു​ലി​ഭീ​തി

പ​ന​ത്ത​ടി: പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ബ​ളാം​തോ​ട് എ​ൻ​എ​സ്എ​സ് എ​സ്റ്റേ​റ്റി​ലെ അ​ടു​ക്കം പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ള്ള​താ​യി സം​ശ​യം. ക​ഴി​ഞ്ഞ​ദി​വ​സം ഈ ​പ്ര​ദേ​ശ​ത്ത് ഒ​രു കു​റു​ക്ക​ന്‍റെ ജ​ഡം പാ​തി തി​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​ക്ക​ന്‍റെ ശ​രീ​ര​ത്തി​ലു​ണ്ടാ​യ മു​റി​വു​ക​ളു​ടെ​യും അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ​യും സ്വ​ഭാ​വം വ​ച്ച് ഇ​ത് പു​ലി​യു​ടെ ആ​ക്ര​മ​ണം ത​ന്നെ​യാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് നാ​ട്ടു​കാ​ർ ഭ​യ​പ്പെ​ടു​ന്നു. വ​ന​പ്ര​ദേ​ശ​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഇ​വി​ടെ പു​ലി​യെ ക​ണ്ട​താ​യി നേ​ര​ത്തെ​യും ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു.

സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളി​ലും, എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ളി​ലും വ​ൻ ഭീ​തി പ​ട​ർ​ത്തി​യി​ട്ടു​ണ്ട്. പ​ന​ത്ത​ടി​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യും തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളും ഏ​റെ​യു​ള്ള ഈ ​ഭാ​ഗ​ത്ത് പു​ലി​യു​ടെ സാ​ന്നി​ധ്യം ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്ന് പു​ല​ർ​ച്ചെ​യും വൈ​കു​ന്നേ​ര​വും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി​ക്ക് പോ​കാ​നോ പു​റ​ത്തി​റ​ങ്ങാ​നോ പേ​ടി ഉ​ണ്ടാ​ക്കു​ന്ന സ്ഥി​തി​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ജീ​വ​ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ൻ​ക​രു​ത​ലു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നോ കൂ​ട് വ​ച്ച് പു​ലി​യെ പി​ടി​ക്കാ​നോ ഉ​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Latest News

Corehub Up