ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും ജോലിയില്‍ നിന്ന് വിരമിച്ചവരുടേയും കുടുംബസംഗമം ഹെംസ്റ്റെഡിലെ സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറേൻ ചർച്ച് (384 Clinton Street, Hempstead) ഓഡിറ്റോററിയത്തിൽ നടത്തി.
ആരോൺ കോശിയുടെ പ്രാർഥനാ ഗാനത്തിനുശേഷം അമേരിക്കൻ ദേശീയ ഗാനത്തോടെ സംഗമം ആരംഭിച്ചു. ജയപ്രകാശ് നായർ തന്റെ ആമുഖ പ്രസംഗത്തിൽ, മൂന്നു പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മയുടെ നേതൃത്വം യുവതലമുറ ഏറ്റെടുക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.