x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റ് സ​പ്ലൈ ലോ​ജി​സ്റ്റി​ക്സ് മ​ല​യാ​ളി എം​പ്ലോ​യീ​സ് ആ​ൻ​ഡ് റി​ട്ട​യ​റീ​സ്

ജ​യ​പ്ര​കാ​ശ് നാ​യ​ർ
Published: November 4, 2025 12:53 PM IST | Updated: November 4, 2025 01:08 PM IST

ന്യൂ​യോ​ര്‍​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ട്രാ​ൻ​സി​റ്റി​ലെ സ​പ്ലൈ ലൊ​ജി​സ്റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ​യും ജോ​ലി​യി​ല്‍ നി​ന്ന് വി​ര​മി​ച്ച​വ​രു​ടേ​യും കു​ടും​ബ​സം​ഗ​മം ഹെം​സ്റ്റെ​ഡി​ലെ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഫൊ​റേ​ൻ ച​ർ​ച്ച് (384 Clinton Street, Hempstead) ഓ​ഡി​റ്റോ​റ​റി​യ​ത്തി​ൽ ന​ട​ത്തി.

ആ​രോ​ൺ കോ​ശി​യു​ടെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​ത്തോ​ടെ സം​ഗ​മം ആ​രം​ഭി​ച്ചു. ജ​യ​പ്ര​കാ​ശ് നാ​യ​ർ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ, മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഈ ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വം യു​വ​ത​ല​മു​റ ഏ​റ്റെ​ടു​ക്കു​മെ​ന്ന പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

K-Rail Survey

ത​ന്നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രോ​ടും പ്ര​സി​ഡ​ന്‍റ് അ​നി​ൽ ചെ​റി​യാ​ൻ ന​ന്ദി അ​റി​യി​ക്കു​ക​യും സം​ഗ​മ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന​വ​രെ ഹാ​ർ​ദമാ​യി സ്വാ​ഗ​തം ചെ​യ്യു​ക​യും ആ​ശം​സ​ക​ള​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

വി​ര​മി​ച്ച​വ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്താ​യി മാ​ത്യു സം​സാ​രി​ച്ചു. ത​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന നേ​ട്ട​ങ്ങ​ൾ​ക്കു കാ​ര​ണം ഈ​ശ്വ​രാ​നു​ഗ്ര​ഹം ഒ​ന്നു മാ​ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ബാ​ബു ന​രി​ക്കു​ള​വും പ്രേം ​കൃ​ഷ്ണ​നും വി​വി​ധ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

K-Rail Survey

സ​ഹോ​ദ​രി​മാ​രാ​യ ഹെ​ല​നും മി​ല​നും സെ​ല​നും ചേ​ർ​ന്ന് ആ​ല​പി​ച്ച യു​ഗ്മ​ഗാ​നം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. ഫാ. ​ജോ​ണി സി‌​എം‌​ഐ അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ ഗാ​ന​ങ്ങ​ൾ സം​ഗ​മ​ത്തി​ന് മാ​റ്റു​കൂ​ട്ടി.

ആ​നാസ് വേ​ൾ​ഡ് എന്‍റ​ർ​റ്റൈ​ൻ​മെ​ന്‍റ്സ് അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ത്തി​നൊ​പ്പം സ​ന്നി​ഹി​ത​രാ​യി​രു​ന്ന​വ​രി​ൽ പ​ല​രും ചു​വ​ടുവ​ച്ച​ത് കൗ​തു​ക​ക​ര​മാ​യി.

K-Rail Survey

തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​ൻ​സ് പോ​ൾ (പ്ര​സി​ഡ​ന്‍റ്), റോ​ബി കോ​ശി (സെ​ക്ര​ട്ട​റി), അ​രു​ൺ അ​ച്ച​ൻ​കു​ഞ്ഞ് (ട്ര​ഷ​റ​ര്‍), ജോ​ർ​ജി പോ​ത്ത​ൻ (പി‌​ആ​ര്‍‌​ഒ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കൂ​ടാ​തെ, നോ​ർ​ത്ത് & സ്റ്റാ​റ്റ​ൻ ഐ​ല​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി അ​നി​ൽ ചെ​റി​യാ​ൻ, ബി​ജു മേ​നാ​ച്ചേ​രി, ജോ​ർ​ജ് അ​ല​ക്സാ​ണ്ട​ർ, വി​ശാ​ൽ പീ​റ്റ​ർ, അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​രെ​യും സൗ​ത്ത് & എംടി​എ. ബ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി രാ​ജു വ​ർ​ഗീ​സ്, സെ​ൽ​വി കു​ര്യ​ൻ, കൃ​ഷ്ണ​ൻ ഉ​ണ്ണി പ​ണി​ക്ക​ർ, അ​രു​ൺ ഷി​ബു, റി​നോ​ജ് കോ​രു​ത് എ​ന്നി​വ​രെ​യും തെരഞ്ഞെടുത്തു.

വി​ര​മി​ച്ച​വ​രി​ല്‍ നി​ന്നു​ള്ള കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യി പി.​എ​സ്. വ​ർ​ഗീ​സ്, രാ​ജു എ​ബ്ര​ഹാം, പു​ന്നൂ​സ് എ​ബ്ര​ഹാം, വ​ർ​ഗീ​സ് ഒ​ല​ഹ​ന്നാ​ൻ, ജ​യ​പ്ര​കാ​ശ് നാ​യ​ർ, ജ​യിം​സ് എ​ബ്ര​ഹാം, മാ​ത്യു തെ​ക്കു​മ​റ്റ​ത്തി​ൽ, ബാ​ബു ന​രി​ക്കു​ളം എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

K-Rail Survey

ജേ​ക്ക​ബ് ചാ​ക്കോ വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ച എ​ല്ലാ​വ​രോ​ടും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. എം​സി​മാ​രാ​യി ആ​രോ​ൺ കോ​ശി​യും ഹെ​ല​നും പ്ര​വ​ർ​ത്തി​ച്ചു.

പ്രി​ൻ​സ് പോ​ളി​ന്‍റെ ന​ന്ദി​പ്ര​ക​ട​ന​ത്തി​നു ശേ​ഷം ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഗാ​നാ​ല​പ​ന​ത്തോ​ടെ സം​ഗ​മം പ​ര്യ​വ​സാ​നി​ച്ചു.

Tags : NYC Transit Supply Logic Family Reunion USA

Recent News

Corehub Up