കോള്‍ചെസ്റ്റര്‍: കോള്‍ചെസ്റ്റര്‍ മലയാളി കമ്യൂണിറ്റി അവതരിപ്പിച്ച നാഗമണ്ഡല നാടകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ശ്രദ്ദേയമായി. നാടകത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി നാടകത്തിലെ പ്രധാന കഥാപത്രമായ നാഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസിന്റെ സഹായത്താല്‍ സ്റ്റേജിലെ സ്ക്രീനീല്‍ പുനരാവിഷ്കരിച്ചതാണ് കാണികളെ അത്ഭുതപ്പെടുത്തിയത്.
കന്നടയിൽ രചിക്കപ്പെട്ട ഈ നാടകം മനുഷ്യബന്ധങ്ങളിലെ അധികാരം ആഗ്രഹം, പുരുഷ മേധാവിത്വം എന്നിവയെ കുറിച്ചാണ് സംസാരിക്കുന്നത്. "പരിചിതമായ ഒരു കഥ വീണ്ടും പറയുകയല്ല ഞങ്ങളുടെ ലക്ഷ്യം വിവിധ തലമുറകളിലും സംസ്കാരങ്ങളിലുമായി ഈ കഥ എന്നും എന്തുകൊണ്ട് പ്രസക്തമാണ് എന്ന് പരിശോധിക്കുകയായിരുന്നു' എന്ന് നാടകത്തിന്റെ സംവിധായകനായ സുമേഷ് അരവിന്ദാക്ഷൻ പറഞ്ഞു.