ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 214 കോടി രൂപയുടെ ആസ്തി. ഇന്നലെ ചേര്‍ന്ന പ്രതിനിധിസഭാ യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. ഇതോടൊപ്പം സംഘടനയുടെ 2025-26 സാമ്പത്തികവര്‍ഷത്തെ വരവുചെലവ് കണക്കും ഇന്‍കം ആൻഡ് എക്സപെൻഡിച്ചര്‍ സ്റ്റേറ്റ്മെന്റും ബാക്കിപത്രവും പ്രതിനിധിസഭായോഗം ഐകകണ്ഠേ്യന പാസാക്കി.
പ്രസിഡന്റ് അവതരിപ്പിച്ച നീക്കിയിരുപ്പ് ഉള്‍പ്പടെ 171,01,19,313 രൂപ വരവും 157,45,27,871 രൂപ ചെലവും 13,55,91,442 രൂപ നീക്കിയിരിപ്പും 12,33,32,730 രൂപ റവന്യുമിച്ചവും കാണിക്കുന്ന ഇന്‍കം ആൻഡ് എക്സ്പൻഡിച്ചര്‍ സ്റ്റേറ്റ്മെന്റും കണക്കുകള്‍ പ്രകാരമുള്ള 214,32,24,854 രൂപയുടെ സ്വത്തുവിവരവും അടങ്ങുന്ന റിപ്പോര്‍ട്ടുമാണ് യോഗം പാസാക്കിയത്.