നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ റിട്ട. ഗണിതശാസ്ത്ര അധ്യാപകൻ പ്രഫ. കെ.എൻ. ശംഭു നമ്പൂതിരിക്ക് കാൻഫെഡിന്റെ പ്രഥമ രാമാനുജൻ പുരസ്കാരം. ദേശീയ ഗണിതശാസ്ത്രദിനമായ നാളെ വൈകുന്നേരം നീലേശ്വരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.