Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NamrataGSingh

രണ്ടു കോടി മുടക്കി 450 കോടി നേടിയ ഹനുമാൻ അൻഷ് ടീമിലെ മൂന്നു വനിതകൾ

ഏ​ക​ദേ​ശം ര​ണ്ടു കോ​ടി രൂ​പ ബ​ജ​റ്റി​ൽ നി​ർ​മി​ച്ച ഭ​ക്തി​ചി​ത്രം 'ഹ​നു​മാ​ൻ അ​ൻ​ഷ്' ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ​നി​ന്ന് 450 കോ​ടി രൂ​പ​യി​ല​ധി​കം നേ​ടി 2026-ലെ ​ഏ​റ്റ​വും വ​ലി​യ ഹി​റ്റു​ക​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ അ​വി​ശ്വ​സ​നീ​യ വി​ജ​യ​ത്തി​നു പി​ന്നി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​തു മൂ​ന്നു വ​നി​ത​ക​ളാ​ണ്.

ക​ഥ​യി​ലു​ള്ള വി​ശ്വാ​സ​വും ഉ​റ​ച്ച കാ​ഴ്ച​പ്പാ​ടു​മാ​ണ് 'ഹ​നു​മാ​ൻ അ​ൻ​ഷി'​ന്‍റെ യാ​ത്ര​യെ ച​രി​ത്ര​പ​ര​മാ​ക്കി മാ​റ്റി​യ​തെ​ന്നാ​ണു വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലുള്ളവരെ കൂട്ടിയിണക്കി ചി​ത്ര​ത്തെ വ​ലി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു ന​യി​ച്ചത് അ​നു​പ്രി​യ, രാഗിണി, നമ്രത ജി. സിംഗ് എന്നിവരാണ്. ചി​ത്ര​ത്തി​നു വ​ലി​യ ശ്ര​ദ്ധ​യും പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​ൽ അനുപ്രിയയും; ഫ്രാ​ഞ്ചൈ​സി വി​ക​സ​ന​ത്തി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള പി​ന്തു​ണ​യും ച​ർ​ച്ച​ക​ളും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തിൽ രാഗിണിയും, ദീ​ർ​ഘ​കാ​ല ത​ന്ത്ര​ങ്ങ​ളും ബി​സി​ന​സ് വി​ക​സ​ന​വുംവ​ഴി ചി​ത്ര​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കുന്നതിൽ ന​മ്ര​ത ജി. ​സിം​ഗും ആഴത്തിലിറങ്ങി പ്രവർത്തിച്ചു.

വ​ൻ ബോ​ക്സ് ഓ​ഫീ​സ് നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റം, പ​ല​രും അ​വ​ഗ​ണി​ച്ചേ​ക്കാ​വു​ന്ന ഒരു സി​നി​മ​യി​ൽ വി​ശ്വാ​സ​മ​ർ​പ്പി​ച്ച് ഒ​രു ടീ​മാ​യി പ്ര​വ​ർ​ത്തി​ച്ച​താ​ണ് 'ഹ​നു​മാ​ൻ അൻഷി'ന്‍റെ പ്ര​ത്യേ​ക​ത. അതാണവരുടെ വിജയത്തിനു പിന്നിലെ രഹസ്യം.

Latest News

Corehub Up