ഹനുമാൻ അൻഷിന്റെ പോസ്റ്ററിനു മുമ്പിൽ അനുപ്രിയ.
ഏകദേശം രണ്ടു കോടി രൂപ ബജറ്റിൽ നിർമിച്ച ഭക്തിചിത്രം 'ഹനുമാൻ അൻഷ്' ആഗോള ബോക്സ് ഓഫീസിൽനിന്ന് 450 കോടി രൂപയിലധികം നേടി 2026-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ അവിശ്വസനീയ വിജയത്തിനു പിന്നിൽ നിർണായക പങ്കുവഹിച്ചതു മൂന്നു വനിതകളാണ്.
കഥയിലുള്ള വിശ്വാസവും ഉറച്ച കാഴ്ചപ്പാടുമാണ് 'ഹനുമാൻ അൻഷി'ന്റെ യാത്രയെ ചരിത്രപരമാക്കി മാറ്റിയതെന്നാണു വിലയിരുത്തപ്പെടുന്നത്. വ്യത്യസ്ത മേഖലകളിലുള്ളവരെ കൂട്ടിയിണക്കി ചിത്രത്തെ വലിയ ഉയരങ്ങളിലേക്കു നയിച്ചത് അനുപ്രിയ, രാഗിണി, നമ്രത ജി. സിംഗ് എന്നിവരാണ്. ചിത്രത്തിനു വലിയ ശ്രദ്ധയും പ്രേക്ഷക സ്വീകാര്യത നേടിക്കൊടുക്കുന്നതിൽ അനുപ്രിയയും; ഫ്രാഞ്ചൈസി വികസനത്തിലും പൊതുജനങ്ങൾക്കിടയിൽ ചിത്രത്തെക്കുറിച്ചുള്ള പിന്തുണയും ചർച്ചകളും വളർത്തിയെടുക്കുന്നതിൽ രാഗിണിയും, ദീർഘകാല തന്ത്രങ്ങളും ബിസിനസ് വികസനവുംവഴി ചിത്രത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതിൽ നമ്രത ജി. സിംഗും ആഴത്തിലിറങ്ങി പ്രവർത്തിച്ചു.
വൻ ബോക്സ് ഓഫീസ് നേട്ടങ്ങൾക്കപ്പുറം, പലരും അവഗണിച്ചേക്കാവുന്ന ഒരു സിനിമയിൽ വിശ്വാസമർപ്പിച്ച് ഒരു ടീമായി പ്രവർത്തിച്ചതാണ് 'ഹനുമാൻ അൻഷി'ന്റെ പ്രത്യേകത. അതാണവരുടെ വിജയത്തിനു പിന്നിലെ രഹസ്യം.
Tags : HanumanAnsh Anupriya Ragini NamrataGSingh Entertainment FilmNews