ഹൈദരാബാദ്: തെലുങ്കാനയിലെ ഹൈദരാബാദിൽ റിട്ടയേഡ് ഐപിഎസ് ഓഫിസർ റേ വിനയ് രഞ്ജന്റെ ഭാര്യ തനുജ രഞ്ജൻ കൊല്ലപ്പെട്ട കേസിൽ നേപ്പാൾ ഗാംഗിലെ വനിത ഉൾപ്പടെ നാലു പേർ പിടിയിലായി.
ധർമ, ഗണേഷ് ബി.കെ. ചന്ദ്ര ബഹാദൂർ തമാംഗ്, ഗണേഷ് ബഹാദൂർ ഷാഹി എന്നിവരാണ് പിടിയിലായത്. തൊഴിലാളികൾ, പാചകക്കാർ, വാച്ച്മാൻ എന്നീ നിലകളിൽ ഇവർ ജോലി ചെയ്തുവരികയായിരുന്നു.
ഈ വർഷം മേയ് എട്ടിനു രാത്രിയാണ് തനുജ കൊല്ലപ്പെട്ടത്. 225 ഗ്രാം സ്വർണാഭരണങ്ങൾ അക്രമികൾ കവർന്നു.