Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naravane

ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റം: "ഉ​ചി​ത​മാ​യ​ത് ചെ​യ്യാ​ൻ സ​ർ​ക്കാ​ർ പൂ​ർ​ണ സ്വാ​ത​ന്ത്ര്യം ന​ൽ​കി​യി​രു​ന്നു"; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ എം.​എം. ന​ര​വ​നെ

ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ലെ ചൈ​നീ​സ് ക​ട​ന്നു​ക​യ​റ്റ സ​മ​യ​ത്ത് സൈ​ന്യ​ത്തെ സ​ർ​ക്കാ​ർ കൈ​വി​ട്ടു എ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ൻ ക​ര​സേ​നാ മേ​ധാ​വി ജ​ന​റ​ൽ മ​നോ​ജ് മു​കു​ന്ദ് ന​ര​വ​നെ. അ​തി​ർ​ത്തി​യി​ൽ അ​തി​ലോ​ല​മാ​യ സാ​ഹ​ച​ര്യം നി​ല​നി​ന്നി​രു​ന്ന​പ്പോ​ൾ ചൈ​നീ​സ് സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ക്കാ​ൻ ത​നി​ക്ക് പൂ​ർ​ണ അ​ധി​കാ​ര​വും സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ജ​ന​റ​ൽ ന​ര​വ​നെ​യു​ടെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത ആ​ത്മ​ക​ഥ​യാ​യ 'ഫോ​ർ സ്റ്റാ​ർ​സ് ഓ​ഫ് ഡെ​സ്റ്റി​നി' എ​ന്ന പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ല​മെ​ന്‍റി​ൽ സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. പാ​ങ്ങോ​ങ് ത​ടാ​ക​ത്തി​ന് തെ​ക്ക് റെ​ച്ചി​ൻ ലാ ​ചു​ര​ത്തി​ൽ ചൈ​നീ​സ് ടാ​ങ്കു​ക​ൾ ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ൾ എ​ന്ത് നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം എ​ന്ന സൈ​ന്യ​ത്തി​ന്‍റെ ചോ​ദ്യ​ത്തി​ന്, "ഉ​ചി​ത​മെ​ന്ന് തോ​ന്നു​ന്ന​ത് ചെ​യ്യൂ"

(ജോ ​ഉ​ചി​ത് സം​ഝോ വോ ​ക​രോ) എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​റു​പ​ടി എ​ന്നാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വാ​ദം. ഇ​ത് സൈ​ന്യ​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി കൈ​വി​ടു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ‌എ​ന്നാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ താ​ൻ വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് മ​റ്റൊ​രു രീ​തി​യി​ലാ​ണെ​ന്ന് ന​ര​വ​നെ പ​റ​ഞ്ഞു.

ഗ്രൗ​ണ്ട് റി​യാ​ലി​റ്റി അ​റി​യാ​വു​ന്ന സൈ​നി​ക നേ​തൃ​ത്വ​ത്തി​ന് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ പൂ​ർ​ണ സ്വാ​ത​ന്ത്ര്യ​മാ​യാ​ണ് അ​തി​നെ കാ​ണേ​ണ്ട​ത്. ഇ​ത് സൈ​ന്യ​ത്തി​ന് മേ​ൽ സ​ർ​ക്കാ​രി​നു​ള്ള ആ​ത്മ​വി​ശ്വാ​സ​മാ​ണ് കാ​ട്ടു​ന്ന​തെ​ന്നും ന​ര​വ​നെ പ​റ​ഞ്ഞു. വെ​ടി​യു​തി​ർ​ക്കാ​ൻ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ന്‍റെ ആ​വ​ശ്യം സൈ​ന്യ​ത്തി​നി​ല്ല. ത​ങ്ങ​ളു​ടെ​യും താ​വ​ള​ങ്ങ​ളു​ടെ​യും സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ണെ​ന്ന് ക​ണ്ടാ​ൽ വെ​ടി​യു​തി​ർ​ക്കാ​ൻ സൈ​നി​ക​ർ​ക്ക് എ​പ്പോ​ഴും അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

Latest News

Corehub Up